ആമ്പൽപൊയ്ക

ചന്ദ്രഗിരിയിലെ ആമ്പൽപ്പൊയ്ക. നിറയെ ആമ്പൽ പൂക്കൾ. വണ്ടുകളും പൂമ്പാറ്റകളും മാറി മാറിപ്പറന്ന് മത്സരിച്ച് തേൻ കുടിക്കുകയാണ്. കരിവണ്ട് കുളത്തിന് നടുവിൽനിന്ന പൂവിൽ പോയിരുന്ന് മതിയാവോളം തേൻ കുടിച്ചു.അവൻ അറിയാതെ മയങ്ങി പോയി. സൂര്യനസ്തമിച്ചു.ആമ്പൽകൂമ്പിപ്പോയി. വണ്ടത്താൻ അതിനുള്ളിലും. പാവം വണ്ട് അവൻ അതിനുള്ളിലിരുന്ന് മനോരാജ്യം കാണുകയാണ്."നാളെ പ്രഭാതത്തിൽ സൂര്യഭഗവാൻ എഴുന്നള്ളും ഈ ആമ്പൽപ്പൂവ് വിരിയും എനിക്ക് പുറത്ത് പോകുകയും ചെയ്യാം ". പക്ഷേ വിധി മറ്റൊന്നായിരുന്നു. നീരാട്ടിനിറങ്ങിയ ആനക്കുട്ടി മദിച്ചു കളിക്കുന്നതിനിടയിൽ ആമ്പൽപ്പൂ പറിച്ച് ദൂരേക്കെറിഞ്ഞു.

ഷിഫ്ന ഷെറിൻ കെ
9i എച്ച്. എസ് .അനങ്ങനടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ