സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

രോഗാണുക്കളിൽ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവാണ് രോഗപ്രതിരോധം. രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലതു രോഗം വരാതെ നോക്കുന്നതാണ്. അതിനു രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് വേണ്ടത്. ശരീരത്തിന് രോഗപ്രതിരോധ ശേഷി നേടുവാൻ നാം ചെയ്യേണ്ടത് ആരോഗ്യപരമായ ഒരു ജീവിത രീതി തിരഞ്ഞെടുക്കുക എന്നതാണ്. അതിനായി നിത്യവും പച്ചക്കറികളും, പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായി ശരീരഭാരം നിലനിർത്തുക,നന്നായി ഉറങ്ങുക. ശരിയായ ജീവിതക്രമം പാലിച്ചും നല്ല ആരോഗ്യം നേടിയെടുക്കുക. അതുവഴി രോഗപ്രതിരോധശേഷി വർധിപ്പിച്ചു നമ്മുടെ ശരീരത്തെ തകർക്കാൻ ശ്രമിക്കുന്ന രോഗാണുക്കളിൽ നിന്ന് വിമുക്തി നേടാം. ഏറ്റവും പ്രധാനമായി ഈ കൊറോണ എന്ന മഹാമാരിയെ രോഗപ്രതിരോധത്തിലൂടെ നമുക്ക് തുരത്താം. മനുഷ്യരെ കീഴടക്കാൻ ശ്രമിക്കുന്നതിനെ നമുക്ക് ഒന്നിച്ചു കീഴടക്കാം.

സാനിയ ജോൺ
6 A സെൻറ് മേരീസ് യു.പി.എസ് മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം