കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/സത്പ്രവൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
സത്പ്രവൃത്തി

സോനുവും മീനുവും കൂട്ടുകാരായിരുന്നു.മീനു അമ്മയെ സഹായിക്കും.പരിസരം വൃത്തിയാക്കും.ദിവസവും മുറ്റം അടിച്ചുവാരും.ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വേർതിരിച്ചു വെയ്ക്കും.ചെടികൾക്ക് നനയ്ക്കും. പുതിയ ചെടികൾ നട്ടുപിടിപ്പിക്കും.രാവിലെ എഴുന്നേറ്റ് പക്ഷികൾക്ക് വെള്ളം വെയ്ക്കും.എന്നാൽസോനു ഇങ്ങനയേയല്ല.രാവിലെ എഴുന്നേൽക്കില്ല.ബിസ്ക്കറ്റ് തിന്ന് കഴിഞ്ഞാൽ പ്ളാസ്റ്റിക് കവർ വലിച്ചെറിയും.ചിലപ്പോൾ ആരും കാണാതെ കത്തിക്കും.നിർത്താതെ ചുമ വന്നു. ആർക്കും കാരണം മനസ്സിലായില്ല.മീനു ഒരു ദിവസം അവന്റെ വീട്ടിൽ വന്നു.ചുമ കേട്ട് മീനു പറഞ്ഞത് കേട്ട സോനുവിന്റെ അമ്മ ഞെട്ടിപ്പോയി.പ്ളാസ്റ്റിക് കത്തിക്കാനോ !ഡോക്ടറോട് കൃത്യമായ കാരണം പറയാൻ പറ്റിയതുകൊണ്ട് അവന്റെ അസുഖം പെട്ടെന്ന് മാറി.സോനുവിന് അവന്റെ തെറ്റ് മനസ്സിലായി.മീനുവിനെ പോലെ നല്ല കാര്യങ്ങൾ മാത്രം ചെയ്യാൻ തുടങ്ങി. കൂട്ടുകാരെ നമ്മളെല്ലാവരും സത്പ്രവൃത്തി മാത്രമേ ചെയ്യാവൂ.

ശ്രാവൺ ഘോഷ്
4 കാടാച്ചിറ എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ