അതിജീവനം
അതിജീവനത്തിന്റെ നാൾ വഴിയിൽ
ഇന്ന് നാം പതറാതെ ഇടറാതെ
മുൻപോട്ടു പോകുന്നു ഒരു
മഹാമാരിക്കും കീഴടങ്ങാതെ
യാതന സാഗരം നീന്തി കടക്കുവാൻ
വെമ്പി നാം അതിജീവനത്തെ
ലക്ഷ്യമാക്കി കുതിച്ചു പായുന്നു
ഉൾക്കരുത്താൽ കോട്ട കെട്ടി മുന്നേറുന്നു
ലോകം മഹാമാരിയിൽ വീണുലയുന്നു
അടിതെറ്റി വീഴുന്നു
തിരമാലയിൽ എന്നപോൽ
കരകാണുവാൻ വെമ്പുന്നു
വിഷുവില്ല കണിയില്ല കൈനീട്ടമില്ലാത്ത
അതിജീവനത്തിന്റെ പാത മാത്രം
ഈ കടലിനപ്പുറം മറുകടൽ തിരയുന്നു
കരയോട് പരിഭവം ചൊന്നിടുന്നു
ദീർഖമീ വേളയിൽ മൂകമായ്
തേങ്ങുന്നു ലോകം വ്യഥയോടെ
ശരമേറ്റു പൊള്ളുന്നു
നിസ്വനത്തിൻ മാരിയിൽ നനയുന്നു
ജീവിതം മാറി മാറിയവേ വീഴും
കണ്ണുനീർ തുള്ളിയുടെ അർത്ഥം
നിലയ്ക്കാതെ ചെറു വീണ മീട്ടി
പുതിയ പുലരിക്കായി പാടുന്നു
വിജനമീ പാതയോരങ്ങൾ ഓളമില്ല
പുഴപോലെ , ജ്വലിച്ച മറന്ന
സൂര്യനായ് , പെയ്യാൻ മറന്ന മഴയായി
പാതിയിൽ വിരഹത്തിൻ ആഴങ്ങളിൽ
നിഗൂഢമീ ജീവിത വീധിയിലൊക്കെയും
നിഗൂഢമാം കാലത്തിൻ അർത്ഥങ്ങൾ ഒക്കെയും
ഉതിരുന്നു സ്വരതന്ത്രി ഉണരാത്ത
ഹൃദയത്തിൽ എന്ന പോൽ
എത്രയോ ജീവിതം അന്യമീ സമസ്യയിൽ
നവീന സ്വപ്നങ്ങൾക്ക് നിറമേകുവാനായി
കൂട്ടിനായൊപ്പമീ നഷ്ട ബന്ധങ്ങൾ
ആത്മ ബന്ധങ്ങൾ