കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/ഭൂമിയുടെ വിലാപം

ഭൂമിയുടെ വിലാപം

ഹേ! മാനവകുലമേ
ഇനിയും വെടിയു നിൻ അഹന്ത
നിൻ ചെയ്തിയുടെ പരിണിത ഫലമല്ലോ
ഈ മഹാവ്യാധി .
ഇനിയും നീ മനനം ചെയ്യാനുണ്ടേറെ
ലോകം വെട്ടിപ്പിടിച്ച നീ
ഇന്നീ കുഞ്ഞുവൈറസിൻ മുന്നിൽ
നിൻ വിഷപ്പത്തി താഴ്ത്തി നിൽപ്പൂ
കണ്ടിട്ടെൻ മനസിൽ നുരയും വികാരം
അത് വർണ്ണനാതീതമല്ലോ
മറ്റൊരു ജീവിവർഗ്ഗത്തോട് തോന്നാത്ത
ഒരു ലാളന നിന്നോട് എൻ മനസിൽ തോന്നിയിരുന്നു
എന്നാൽ നിൻ അഹന്തയാൽ അത് തുടച്ചുടച്ചു
ഹേ മനുജാ ! നീ തിരിച്ചു പോകൂ
അഹന്ത വെടിഞ്ഞൊരെൻ മനസ്സിൻ ഉടമകളാകൂ
ഞാൻ നിനക്ക് കനിഞ്ഞ് തന്നൊരെൻ ആവാസ വ്യവസ്ഥ എനിക്ക് തിരികെ നൽകൂ
അത് കണ്ടിട്ടെൻ മനസൊന്നു തണുത്തിടട്ടേ
നിൻ മുന്നിൽ അവസരങ്ങളേറെയുണ്ടെന്നെത്ര അറിഞ്ഞാലും
അഹന്ത കളയൂ, നിൻ മനസിൽ കാരുണ്യം നിറയ്ക്കൂ
എങ്കിൽ നമുക്കീ മഹാമാരിയെ പിടിച്ചു കെട്ടാം.
ഒരു വൈറസും നിൻ തനുവിനെ
ഇരുപ്പിടമാക്കുകില്ല
ഭീതി കളയൂ, ജാഗ്രത കൈക്കൊള്ളു
എൻ മക്കളോടൊപ്പം ഈ അമ്മയും ഉണ്ടാകും.
മക്കൾ ചെയ്യുന്ന തെറ്റുകൾ പൊറുത്ത്
അവരെ നേർവഴി നടത്തുന്നവളല്ലയോ ഏതൊരമ്മയും
എന്റെ മക്കളാണ് നിങ്ങൾ
നിന്റെ തെറ്റുകൾ പൊറുക്കാൻ ഈ അമ്മയ്ക്ക് കഴിയും
ഒക്കെയും ശുഭമാകും
ഒപ്പം അമ്മയുടെ പ്രാർത്ഥനയും

ആദിത്യൻ യു
9 A കെ ആർ കെ പി എം ബി എച്ച് എസ്, കടമ്പനാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത