സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/പ്രകൃതി പഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി പഠിപ്പിച്ച പാഠം

പ്രകൃതി അമ്മയാണ്. അമ്മയെ നശിപ്പിക്കരുത്. പരിസ്ഥിതിക്കു ദോഷമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകത്തിന്റെ നാശത്തിനു കാരണമാകുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഓർമ്മിക്കുവാനാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. എല്ലാ മനുഷ്യർക്കും ജീവജാലങ്ങൾക്കും ശുദ്ധജലവും ശുദ്ധവായുവും അനുഭവിക്കുവാനുള്ള അവകാശമുണ്ട്. മലിനീകരണം,വന നശീകരണം എന്നിവക്കെതിരെ നാം പ്രവർത്തിക്കണം. വൻ നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ ഏറിവരുന്നു. മനുഷ്യൻ ആവശ്യത്തിനും അനാവശ്യത്തിനും പ്രകൃതിയെ ചൂഷണം ചെയ്യുന്നു. അത് താങ്ങാൻ കഴിയാതെ വരുമ്പോൾ പ്രകൃതിയും ദുരന്തങ്ങളിലൂടെ പ്രതികരിക്കുന്നു.


അലീറ്റ. എസ്
3 C സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം