പെറ്റമ്മയെ തെരുവിൽ ഇറക്കി
രക്തം നൽകിയത് ഓർമയില്ലേ മക്കളെ ?
ആരെന്നു മറന്നോ ഞാൻ
സ്നേഹിച്ചു ഓമനിച്ചു തന്റെ
ജീവിതം നിങ്ങൾക്കായി തന്ന്
ചുളിഞ്ഞ ശരീരവും മുറിവേറ്റ
മനസ്സുമായി ഇന്ന് അമ്മയൊരിടത്തു
ഒറ്റയായ് ആരുമില്ലാതെ
പാലൂട്ടി വളർത്തിയ മക്കൾക്ക്
വേണ്ടാ ഈ ജീവനെ
മരണം കാത്തു നിൽക്കുന്നു ഞാൻ
മരണമല്ലാതെ എന്നെ-
തേടിവരാനാരുമില്ല