ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

മഹാമാരി
പടരുന്നു മഹാമാരി
തളരുന്നു ഹൃദയങ്ങൾ
ഉണരുന്നു മാനവർ തൻ ചേതന
തടുക്കണം നാം ഈ മഹാമാരിയെ
പാലിക്കുക സാമൂഹിക അകലം
അനുസരിക്കുകിൻ നിയമങ്ങളെ
ചൈന തൻ ചേരിയിൽ നിന്നു നീ
പൊട്ടിപ്പുറപ്പെട്ടതുമറിഞ്ഞില്ലേ
വേഗത്തിൽ നീ പടർന്നതുമറിഞ്ഞില്ല
എങ്ങനെ ചെറുക്കുമീ മഹാമാരിയെ
പ്രതിരോധമാണ് ഏകവഴി
കൈകൾ കഴുകിയും , മാസ്ക് ധരിച്ചും
പ്രതിരോധിക്കാം , വീട്ടിലിരുന്നും
സഹകരിച്ചു കൊടുക്കുക
ജീവൻ ത്യജിച്ചു രക്ഷക്കായി നിൽക്കുന്ന
കാവൽ മാലാഖാമാർക്കായി
എന്തിനും ഏതിനും പ്രതിരോധിക്കണം
അതിജീവനം അത്യാവശ്യം

മീര പി നായർ
8 C ഒ എൽ എഫ് ജി എച് എസ് മതിലകം
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത