കെ.എ.യു.പി.എസ് തിരുവത്ര/അക്ഷരവൃക്ഷം/കഥ THNZEEL ROSHAN

Schoolwiki സംരംഭത്തിൽ നിന്ന്

പ്രിയ കൂട്ടുകാരെ നിങ്ങൾക്കായി എന്റെ ഒരു ചെറിയ കഥ.


അന്ന് ഒരു ഒഴിവു ദിവസമായിരുന്നു ആദിൽ അവന്റെ ഉമ്മയെ അടുക്കളയിൽ സഹായിക്കുകയും ഭരണിയിൽ നിന്നും നെല്ലിക്ക ഉപ്പിലിട്ടത് തിന്നുകയും ചെയ്യുന്നുണ്ട് അടുക്കളയും മറ്റും വൃത്തിയാക്കിയും പ്ലാസ്റ്റിക് വേസ്റ്റ്കൾ മുറ്റത്തെക്ക് അലക്ഷ്യമായി എറിയുകയും ചെയ്യുന്നുണ്ടായിരുന്നു ഇത് കണ്ടുകൊണ്ടാണ് ആദിലിന്റെ ഉപ്പ വീട്ടിലേക്കു കേറിവന്നത് ഉപ്പ മോനെ അരികിലേക്ക് വിളിച്ചുകൊണ്ടു പറഞ്ഞു നീ ഉമ്മയെ സഹായിക്കുന്നത് നല്ലത് തന്നെ പക്ഷെ നിനക്കറിയാത്ത ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരട്ടെ ആദ്യം പരിസ്ഥിതിയെ പറ്റി തന്നെ പറയാം 1973 ജൂൺ 5 എല്ലാ വർഷവും നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നു.🥦 അതെനിക്കറിയാം ഉപ്പാ.. അന്ന് ഞങ്ങൾ സ്കൂളും പരിസരവും വൃത്തിയാക്കാറുണ്ട് സ്കൂളിൽ നിന്നും ഞങ്ങൾക്ക് വൃക്ഷ തൈകൾ നൽകാറുമുണ്ട്...🌱🎋 വളരെ നല്ലത് ഉപ്പ പറഞ്ഞു ആ ഒരു ദിവസം മാത്രം പരിസ്ഥിതിയെ പറ്റി ഓർത്താൽ പോര മോനെ.... മറ്റുള്ള ദിവസങ്ങളിലും നമ്മൾ ഓർക്കണം.. നമ്മുടെ അന്തരിച്ച "ഒയെൻവി🤓 കുറുപ്പി"ന്റെ ഭൂമിക്കൊരു ചരമ ഗീതം എന്ന കവിതാ സമാഹാരത്തിലെ. "ഇനിയും മരിയ്ക്കാത്ത ഭൂമി- ഇന്നാസന്ന സ്മ്രിതിയിൽ- നിനക്കാത്മ ശാന്തി" എന്ന വരികൾ.. നമ്മൾ മലയാളികൾ പരിസ്ഥിതിയെ കുറിച്ച് എന്തെങ്കിലും പറയുമ്പോൾ ഈ വരികൾ ഓർമിക്കണം. നിനക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോആദിൽ? ഉപ്പ പറഞ്ഞോളൂ ഞാൻ കേൾക്കുന്നുണ്ട്.😊 ഉപ്പ വാചാലനായി കൊണ്ടിരുന്നു..🤑 ഇവിടെ മനുഷ്യർ മരങ്ങൾ വെട്ടി നശിപ്പിക്കുന്നു.. എന്നിട്ട് ഭൂമിയുടെ ആഗോള താപനതെയോർത് കണ്ണീർ പൊഴിക്കുന്നു!!😓 ഭൂമിയുടെ ആത്മാവിനെയാണ് നാം നശിപ്പിക്കുന്നത്. ആയിരകണക്കിന് വാഹനങ്ങൾ ഭൂമിയിലും🚗🚌🚑 അതേപോലെ ഭൗമോപരിതലങ്ങളിലുള്ള വിമാനങ്ങളും✈️🛬 മനുഷ്യ ജീവന് തന്നെ ഭീഷണിയായ കാർബൺ വാതകങ്ങളും ഹീലിയങ്ങളും🌠🌁 പുറന്തള്ളപെട്ടു കൊണ്ടിരിക്കുന്നു ഭൂമിയിൽ സൂര്യ രശ്മികൾ🌅 അതി കഠോ രമായ അവസ്ഥയിൽ വന്നു പതിക്കുന്നു 🥵ഭൂമിയിൽ ആഗോള താപനത്തിന്റെ തോത് മൂന്നു ഡിഗ്രി സെൽഷ്യസ് അപ്പുറമായാൽ നമുക്കിവിടെ ജീവിക്കാൻ കഴിയില്ല..🧐😇 ഇന്നുള്ളവരുടെ ജീവിതം വാടി പോവാതിരിക്കാൻ വരും തലമുറക്കായി നാം ജലം സംരക്ഷിച്ചു വെക്കണം അതിനായി നമുക്ക് തണ്ണീർ തടങ്ങളും കിണറുകളും ഉണ്ടാക്കിയാൽ വെള്ളം പാഴായി പോകാതെ സംരക്ഷിക്കാം..🚰 ഭൂമി നമുക്ക് മാത്രമല്ല മറ്റു ജന്തു ജാലങ്ങൾക്കും കൂടിയുള്ളതാണെന്നു മറക്കരുത് !🐒🦉🦆.നമ്മുടെ പാർപ്പിടം, വസ്ത്രങ്ങൾ, ഭക്ഷണങ്ങൾ എന്ന് വേണ്ട എല്ലാനിത്യോപയോഗ സാധനങ്ങളും മണ്ണിൽ ലയിച്ചു ചേരുന്നവയായിരിക്കണം അതിനായി ഒരു സൂത്ര വാക്യം പറയാം ഞാൻ.... റെഡ്യൂസ്, റീസൈക്കിൾ, റീ യൂസ്.. എന്ന് വെച്ചാൽ ഉപയോഗിക്കുക, ശേഷം വൃത്തിയാക്കുക വീണ്ടു ഉപയോഗിക്കുക എന്ന എളുപ്പ മാർഗം വഴി നമുക്ക് പരിസ്ഥിതിയെ ഒരു പരിധി വരെ സംരക്ഷിക്കാം. അത് കൊണ്ട് ഇനി മുതൽ പ്ലാസ്റ്റിക് സാമഗ്രികൾ അലക്ഷ്യമായി ഇടരുത് എല്ലാം കൂട്ടി വെച്ച് മുനിസിപ്പാലിറ്റിയിൽ നിന്നും വരുന്ന ഹരിത കർമ സേനയുടെ പക്കൽ ഏല്പിക്കാം ഇനി വല്ലതും അറിയണോ ഉപ്പയുടെ ചോദ്യം?.. ഇല്ല ഇനി ഞാൻ ഒരിക്കലും ഇങ്ങിനെ ചെയ്യില്ല ഉപ്പ ഈ അറിവ് ഞാനെന്റെ കൂട്ടുകാർക്കും പറഞ്ഞു കൊടുക്കും ആദിലിനെ ഉപ്പ വാത്സല്യത്തോടെ നിറുകയിൽ ഒരു മുത്തം കൊടുത്തു..👨‍❤️‍💋‍👨 "വിദ്യ ധനം സർവ്വ ധനാൽ പ്രധാനം" എന്ന പഴമൊഴി ഇവിടെ അര്ഥവത്താകുന്നു കൂട്ടുകാരെ... എന്നെ ശ്രവിച്ച കൂട്ടുകാർക്കെല്ലാംഎന്റെ നന്ദി നമസ്കാരം🙏🏻