നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/ദൈവത്തിന്റെ നാട്ടിൽ കൊറോണ കാലം

ദൈവത്തിന്റെ നാട്ടിൽ കൊറോണ കാലം

ദൈവത്തിന്റെ സ്വന്തം നാട്ടിലും കൊറോണ പറന്നെത്തി
എന്ത് ചെയ്യണമെന്നറിയാതെ ലോകം നടുങ്ങി
ഈ കേരള നാട്ടിലെ ഡോക്ടർമാർ കുലുങ്ങിയില്ല
ആദ്യമവർ ചൊല്ലി ഭീതി വേണ്ട ജാഗ്രതമതി
കൈ സോപ്പ് ഇട്ടു കഴുകൂ വായും മൂക്കും തൂവാല കൊണ്ട് മറയ്ക്കൂ
അകലം പാലിക്കു കൂട്ടം കൂടരുതേ ഈ ഭീകരനെ കഥ കഴിക്കുംവരെ
ദീനം കൂടിയാൽ ചികിത്സ തേടണം എന്നാൽ ഭയപ്പെടേണ്ട
ഏവരും ചെവികൊണ്ട് വീട്ടിൽ കഴിഞ്ഞു
ബോറടി മാറ്റാൻ പുതിയ പാചക വിഭവങ്ങൾ പരീക്ഷിച്ചു
വീടുകളിൽ സന്തോഷം അലതല്ലി
ബന്ധങ്ങൾ ദൃഢമായി
ടിവീ ഫേസ്ബുക് സിനിമയും ഉള്ളപ്പോൾ എന്ത് ബോറടി?
ദിവസങ്ങൾ കഴിഞ്ഞു കൊറോണ കേരളക്കര വിട്ടോടി
ആഹ്ലാദാരവങ്ങൾ മുഴങ്ങി വീണ്ടും
ദൈവത്തിന്റെ സ്വന്തം നാടായി

ക്രിസ് മിനോയ്
4 A നിർമല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത