ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി...... | color= 2 }} പ്രകൃതി ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി......

പ്രകൃതി ഒരു തുറന്ന പുസ്തകമാണ്. കാഴ്ചയുടെ സുവർണ്ണ ലോകമാണ് . പ്രകൃതി എന്ന പാഠപുസ്തകത്തെ കണ്ട് കൊണ്ട് വായിച്ച് മനസിലാക്കണം. ഓരോ മൺ തരി മുതൽ പാറക്കല്ലുകളുടെയും കഥകൾ കേൾക്കണം. പ്രകൃതി എന്ന അമ്മയുടെ ആഗ്രഹങ്ങൾ ചോദിക്കണം. പ്രകൃതിയുടെ സ്വപ്നങ്ങൾ കാണണം. പ്രകൃതി എന്ന പാഠപുസ്തകത്തിലെ പേജുകളുടെ എണ്ണക്കണക്കുകൾ കൂട്ടാൻ ശ്രമിക്കണം - സ്നേഹത്തിൻ്റെ പെരുമഴയിൽ പുസ്തകം തണുത്ത് കുളിർക്കണം. ആദ്യ പേജിലെ നല്ല തുടക്കങ്ങൾ അവസാന പേജിലും അതേ തുടക്കങ്ങളോടു കൂടിയും അവസാനിക്കണം


ശിഖ കൃഷ്ണ .സി.കെ
8 J ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത