ആപ്പിൾമരം
              ഒരിക്കൽ രാമു എന്നു പേരുള്ള ഒരാൾ ഒരു പട്ടണത്തിൽ  താമസിച്ചിരുന്നു. രാമുവിന്റെ വീടിനു പുറകിൽ നല്ല ഒരു തോട്ടം ഉണ്ടായിരുന്നു. കുറെ ചെടികളും പൂക്കളും ഒരു വലിയ ആപ്പിൾ മരവും ഉണ്ടായിരുന്നു. രാമുവിന്റെ കുട്ടിക്കാലത്ത് ആ മരത്തിന്റെ അടുത്തിരുന്നാണ് കളിച്ചിരുന്നത്. അവന് വിശക്കുമ്പോൾ ആ മരത്തിൽ നിന്ന് നല്ല സ്വാദുള്ള ആപ്പിൾ പറിച്ചു തിന്നിരുന്നു. കാലം മാറിയപ്പോൾ ആപ്പിൾമരം ഒരുപാട് പ്രായം ചെന്നിരുന്നു. അതുപോലെ രാമുവും വളർന്നു. അങ്ങനെ ആപ്പിൾ മരത്തിൽ പഴം കായ്ക്കാതെ യായി. അതുകൊണ്ട് മരം മുറിച്ചു കളയാമെന്ന് അവൻ വിചാരിച്ചു. മരം ഉപയോഗിച്ച് വലിയൊരു മുറി ഉണ്ടാക്കാൻ അവൻ തീരുമാനിച്ചു. ധാരാളം കിളികളും അണ്ണാനും തേനീച്ചയും ആ മരത്തിൽ താമസിച്ചിരുന്നു. ഇവരെല്ലാവരും രാമുവിനോട് അപേക്ഷിച്ചു ഈ മരം മുറിക്കരുതെന്നും ഇതു മുറിച്ചാൽ അവരുടെ താമസസ്ഥലം ഇല്ലാതെയാകുമെന്നും പറഞ്ഞു. പക്ഷേ രാമു അതൊന്നും കേൾക്കാൻ തയ്യാറായില്ല. വെട്ടാൻ മരത്തിനു അടുത്തേയ്ക്ക് ചെന്നപ്പോൾ ആണ് അതിൽ ഉള്ള തേനീച്ച കൂട് അവൻ കണ്ടത്. അതിൽ നിന്നും കുറച്ച് തേൻ അവൻ രുചിച്ചു നോക്കി. ആ സ്വാദ് അവന്റെ കുട്ടിക്കാലത്തെ ഓർമപ്പെടുത്തി. രാമുവിന് ഒരുപാട് സന്തോഷം തോന്നി. ആപ്പിൾമരം രാമുവിന് ആപ്പിൾ നൽകി. ദിവസവും തേൻ തരാം എന്ന് തേനീച്ച പറഞ്ഞു. അണ്ണാൻ പറഞ്ഞു ദിവസവും ധാന്യങ്ങൾ തരാമെന്ന്. കിളികൾ ദിവസവും പാട്ടുപാടി തരാം എന്നും പറഞ്ഞു. ഇത് കേട്ടതിനു ശേഷം രാമുവിന് അവന്റെ തെറ്റ് മനസ്സിലായി. അപ്പോൾ രാമു പറഞ്ഞു "ഞാൻ മരം മുറിക്കില്ല, നിങ്ങൾ ഇതിൽ സന്തോഷമായി താമസിച്ചു കൊള്ളൂ." ഇത് കേട്ടപ്പോൾ എല്ലാവർക്കും സന്തോഷമായി.
മർവ്വ ജെ
4 C ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ