കോരങ്ങാട് താമരശ്ശേരി

പൊതുസ്ഥാപനങ്ങൾ

താലൂക്ക് ആശുപത്രി

ഫോറസ്റ്റ്ഓഫീസ്

പോലീസ് സ്റ്റേഷൻ

ജി യു.പിസ്കൂൾ താമരശ്ശേരി

Thumb|gvhss



ചരിത്രം

1957-ലാണ്  അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ താമരശ്ശേരിയിൽ ഒരു പൊതു വിദ്യാലയം ആരംഭിക്കുന്നത്.സാമൂഹ്യ പ്രവർത്തകരായ വി. എം. രാഘവൻ നായർ, വി. എം. നാരായണൻ നായർ, ആർ മരക്കാർ ഹാജി തുടങ്ങിയവരുടെ നിരന്തര ശ്രമഫലമായാണ് താമരശ്ശേരി ഹൈസ്കൂൾ എന്ന സ്വപ്നം പൂവണിയുന്നത്. എ.വി. തോമസ് & കമ്പനി നൽകിയ പത്തര ഏക്കർ സ്ഥലത്ത് മലയോര മക്കളുടെ ചിരകാലാഭിലാഷം സാക്ഷാത്കരിക്കാൻ സമയമെടുത്തു. മലബാർ ഡിസ്ട്രിക്ട് ബോർഡ് ബോർഡ് കോഴിക്കോട് ,വയനാട് ജില്ലകളിൽ  ഒരുപാട് സ്കൂളുകൾ അനുവദിച്ച കാലമായിരുന്നു അത്. താമരശ്ശേരി ഹൈസ്കൂളിൻ്റെ ആദ്യ ഹെഡ്മാസ്റ്റർ  ചാവക്കാട് സ്വദേശി ഇ എം കെ ജോസഫ് ആയിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും രൂപകൽപനയിലും സ്കൂളിന്റെ പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടു.