കൊറോണ

ഞാൻ ആരാണ് ? വലിയ നിശ്ചയമില്ലത്ത കാര്യമാണത്. എനിക്ക് തന്നെ എന്നെ അറിയില്ലെങ്കിലുംമനുഷ്യർ ഒരുപാട് പേരുകൾ എനിക്കായി തന്നു കഴിഞ്ഞു.കൊറോണ, കൊവിഡ് 19..അങ്ങനെ പലതും.....

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഈ ലോകത്തിലേക്ക് എന്റെ വരവ്.ചൈനയിലെ വുഹാനിൽ ആണത്രേ ഞാൻ ജനിച്ചത്. അവിടുത്തെ ചന്തയിലെ ഈനാംപേച്ചി കളിലായിട്ടാണ് എന്റെ പരകായപ്രവേശം.അവിടെ പെറ്റുപെരുകി ഞാൻ കുറേ നാശനഷ്ടങ്ങൾ ഉണ്ടാക്കി.എനിക്ക് വളരാൻ ഒരുപാട് മനുഷ്യശരീരങ്ങൾ ആവശ്യമായിരുന്നു .അങ്ങനെ ഞാൻ അവിടെ നിന്നും കപ്പലിലും വിമാനത്തിലും കയറി ഒരുപാട് രാജ്യങ്ങൾ സഞ്ചരിച്ചു. കണ്ടനാടുകളിലെ ആളുകളുടെ ശരീരങ്ങളിൽ വളർന്നു വളർന്നു വലുതായി.

ശാസ്ത്രസാങ്കേതിക വിദ്യകളുടെ നേട്ടങ്ങളിൽ അഹങ്കരിച്ച് ഈ ലോകം എന്റെ കാൽച്ചുവട്ടിലാണെന്ന കരുതിയിരുന്ന മനുഷ്യർ ഇത്ര പെട്ടെന്നാണ് എന്റെ മുമ്പിൽ ‍ഞെട്ടിവിറച്ചത് ??എങ്ങും മരണത്തിന്റെ പേടിപ്പെടുത്തുന്ന കാഴ്ചകൾ!! ആരും പുറത്തിറങ്ങാൻ ധൈര്യപ്പെടുന്നില്ല.മുഖംമൂടി വെച്ചാണ് എല്ലാവരും നടക്കുന്നത്.കാണുമ്പോൾ എനിക്ക് തന്നെ ചിരിവരുന്നു. ഞാനെത്ര നിസ്സാരൻ !

പല പല ശരീരങ്ങളിലായി നിരവധി രാജ്യങ്ങളിലേക്ക് ഞങ്ങൾ പാഞ്ഞുകൊണ്ടേയിരുന്നു. എല്ലാ മരണങ്ങളുടെയും പഴി ഞങ്ങൾ ഏറ്റുവാങ്ങി. ലോകോത്തര ശക്തികൾ ഇത്തിരി പോലുമില്ലാത്ത ഞങ്ങളുടെ മുമ്പിൽ മുട്ടുകുത്തി. അപ്പോഴും ചില സന്തോഷിക്കുന്ന കാഴ്ചകൾ കാണാൻ കഴിഞ്ഞു. ഭൂമിയിലേക്ക് ദൈവങ്ങൾ പറഞ്ഞയച്ച മാലാഖമാരെയും സ്വന്തം ജീവൻ പോലും വകവെക്കാതെ യാതന നിറഞ്ഞ സേവനം ശീലമാക്കിയ നിയമപാലകരെയും സന്നദ്ധ പ്രവർത്തകരെയും കണ്ടു. ഞങ്ങളെ തുരത്താൻ അവർ ഏറെ ശ്രമങ്ങൾ നടത്തുന്നുണ്ട്.

അവസാനം ഞങ്ങൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും എത്തി. എന്നാൽ ഇവിടെ പിടിച്ചുനിൽക്കാൻ ഞങ്ങൾ പാടു പെട്ടു. പൊതുജനാരോഗ്യത്തിന് വളരെ ശ്രദ്ധ കൊടുക്കുന്നു ഈ നാട്ടിൽ ഓരോ ഗ്രാമങ്ങളിലും ആധുനിക സജ്ജീകരണങ്ങളുള്ള നിരവധി ആശുപത്രികൾ ഉണ്ട്. പണക്കാർക്കും പാവപ്പെട്ടവർക്കും ഒരുപോലെ സൗജന്യ ചികിത്സ അവിടെ കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ അവരുടെ മുമ്പിൽ ഞാൻ നിസ്സഹായനായി.പരസ്പരം സഹായിക്കാനുള്ള മനസ്സും അവരുടെ ഐക്യം എന്നെ അത്ഭുതപ്പെടുത്തി .ജാതിമത വ്യത്യാസങ്ങളും രാഷ്ട്രീയ വ്യത്യാസങ്ങളും ഇല്ലാതെ പരസ്പരം സഹായിച്ചും സഹകരിച്ചും നിയമങ്ങൾ പാലിച്ച് ജീവിക്കുന്ന അവരെ കണ്ടപ്പോൾ ഞാൻ ഏറെ അത്ഭുതത്തോടെ നോക്കി .സന്തോഷവും തോന്നി.ഇനി എത്രകാലം ഇവിടെ തുടരാനാവും എന്നറിയില്ല. സമയം കളയാനില്ല, അതിനിടയിൽ കുറെ നാടുകൾ കൂടി കണ്ടു വരട്ടെ
 

മനീഷ കെ കെ
8A ജി എച്ച് എസ് എസ് ചുണ്ടമ്പറ്റ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ