ഗവ. എൽ പി എസ് അണ്ടൂർകോണം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹിക സാംസ്കാരിക പ്രത്യേകതകൾ

🌹🌹🌹🌹🌹🌹🌹🌹

തിരുവനന്തപുരം ജില്ലയിൽ സാമൂഹികപരമായ ഒരുപാട് പ്രത്യേകതകളുള്ള പ്രദേശമാണ് അണ്ടൂർകോണം. രാഷ്ട്രീയപരമായ സമരങ്ങളിൽ പങ്കെടുത്ത നാടിനു വേണ്ടി ജീവിച്ച എ.കെ.ജി.യുടെ പേരിലുള്ള എ.കെ.ജി സാംസ്കാരിക സമിതി അണ്ടൂർക്കോണം നിവാസികൾക്ക് ധാരാളം സഹായങ്ങൾ ചെയ്തുവരുന്നു.

എ കെ ജി സാംസ്കാരിക സമിതിക്കു പുറമേ സിത്താര ക്ലബ് വിവിധ റസിഡൻസ് അസോസിയേഷനുകൾ വിവിധ രാഷ്ട്രീയ പാർട്ടിയുടെ സൗജന്യ ആംബുലൻസ് സേവനങ്ങളും ഇവിടെ ലഭ്യമാണ്.

      അണ്ടൂർക്കോണം എന്ന ഗ്രാമപ്രദേശത്തെ സാംസ്കാരിക മേഖലയിൽ പ്രധാന പങ്കുവഹിക്കുന്നത് എ.കെ.ജി സാംസ്കാരിക സമിതി ആണ്. ഈ സംഘടനയുടെ വാർഷിക വേളകളിൽ വിവിധ തരത്തിലുള്ള കലാകായിക പരിപാടികൾ നടത്താറുണ്ട് അതിനെല്ലാം പുറമേ ഇക്കഴിഞ്ഞ വാർഷിക വേളകളിൽ ഒന്നിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാകാരികളും കലാകാരന്മാരും പങ്കെടുത്തിരുന്നു. ഇത് നമ്മുടെ ദേശീയോദ്ഗ്രഥനത്തിന് മികച്ച ഉദാഹരണമാണ്

ആചാരങ്ങൾ

ചരിത്രപരമായി വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് അണ്ടൂർകോണം ഈ ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നുപോലെ അധിവസിക്കുന്ന അതിനാൽ നിരവധി ക്ഷേത്രങ്ങളും പള്ളികളും ഇവിടെ സ്ഥിതിചെയ്യുന്നു. അതിൽ എടുത്തു പറയേണ്ട ഒന്നാണ് പള്ളിയാണ് പറമ്പ് ദേവീക്ഷേത്രത്തിൽ പണ്ട് കാലം മുതൽ നടത്തിവരുന്ന തൂക്കം ഇത് പള്ളി യാം പറമ്പ് അമ്മയുടെ ഒരു ഇഷ്ട വഴിപാട് ആയതിനാൽ ഈ നാട്ടിലെ എല്ലാ ഭക്തജനങ്ങളും ഈ വഴിപാട് നടത്തി വരുന്നു. ഇത് ഈ പ്രദേശത്തെ ഒരു അകമഴിഞ്ഞ വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്.

       മുസ്ലിം ജനങ്ങൾ അധികവും അണ്ടൂർകോണം ജുമാമസ്ജിദിൽ ആണ് പോകുന്നത് ഇവിടെ എല്ലാ വെള്ളിയാഴ്ചയും ജുമാ നമസ്കാരം നടത്തി വരുമോ കൂടാതെ എല്ലാ വ്യാഴാഴ്ച സന്ധ്യ പ്രാർത്ഥന നടത്തുന്നു ഇതിൽ ഈ സ്ഥലത്തെ എല്ലാ മുസ്ലീം വിശ്വാസികളും പങ്കെടുക്കുന്നു ഈ പ്രാർത്ഥന അവരുടെ ഒരു വിശ്വാസത്തിന്റെ ഭാഗമാണ്. ഇവിടെ ക്രിസ്ത്യൻ കുറവായതിനാൽ ക്രിസ്ത്യൻ പള്ളി നാട്ടിൽ സ്ഥിതി ചെയ്യുന്നില്ല.