മർത്യന്നു ഭീതി വളർത്തി വളർന്നൊരു
ദുഷ്ടനാം നീചനാം പൊട്ടക്കൊറോണേ
കാണാമറയത്തു നിന്നും വന്നിട്ടു നീ
ലോകത്തെയാകെ കീഴിപ്പെടുത്തിയില്ലേ.
പണ്ഡിതനും പാമരനും ധനികനും ദരിദ്രനും
എന്നുള്ള വ്യത്യാസമില്ലാതെ നിന്നെ
ഏവരും പേടിച്ചു വീടുകളിൽത്തന്നെ
അടങ്ങിയൊതുങ്ങിക്കഴിയുന്നു ഇപ്പോൾ
ഒന്നു നീ ഓർക്കുക, ഭയക്കില്ല ഞങ്ങൾ
ഓടിക്കും നിന്നെ കൊറോണേ ഞങ്ങൾ
മരിക്കാൻ കൊതിയാർക്കുമില്ലാത്ത കാലം
മെരുക്കീടും നിന്നെ വൈകാതെ ഞങ്ങൾ
നിനക്ക് വസിക്കാൻ ഒരുക്കില്ല മർത്യൻ
ഒരു ചെറു സ്ഥലം പോലും ഇനിയൊരിക്കലും
കൈകൾ കഴുകി ശുചിത്വം വരുത്തി
നിന്നെ ചെറുക്കും ഞങ്ങളിനിയുള്ള കാലം
അഹങ്കരിക്കണ്ടാ കൊറോണേ നീ
ഞങ്ങളിൽ ചിലരെ കൊണ്ടുപോയെന്നതിൽ
വീടിന്നകം തന്നിൽ സ്വസ്ഥമായി വാണ്
നിന്നെ ഓടിക്കും കൊറോണേ ഇതു ശപഥം
കൂടിച്ചേരില്ല ഞങ്ങൾ നീയുള്ള കാലം
കൂട്ടരോടൊത്ത് വസിക്കാൻ ശിഷ്ടകാലം
ലോകം ജയിക്കാൻ വന്ന കൊറോണേ
നീ തോറ്റു മടങ്ങും മർത്യനിൽ നിന്നും.