2022-23 വരെ2023-242024-25

 

                                                               പോക്സോ നിയമ ബോധവത്ക്കരണ ക്ലാസ്സ് നടത്തി 

കമ്പിൽ: 29 -05 -2023 തളിപ്പറമ്പ് ലീഗൽ സർവീസസ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ പോക്സോ നിയമവുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് ബോധവത്ക്കരണ ക്ലാസ്സ് അഡ്വക്കേറ്റ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്നു.  ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.  എസ്. ആർ. ജി കൺവീനർ നസീർ മാസ്റ്റർ നന്ദി പറഞ്ഞു.

                                                                                           പ്രവേശനോത്സവം

കമ്പിൽ: പ്രവേശനോത്സവം 2023 ജൂൺ 1 കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിക്ക്  കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ  നിസാർ. എൽന്റെ അധ്യക്ഷതയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷമീമ ടി പി. ഉദ്ഘാടനകർമ്മം നിർവഹിക്കുകയുണ്ടായി. ചടങ്ങിന്റെ  മുഖ്യാതിഥി കൊളച്ചേരി പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അബ്ദുൾ മജീദ് കെ പി യായിരുന്നു മുഖ്യാതിഥി.  കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ  ശ്രീ രാജേഷ് കെ സ്വാഗത ഭാഷണം നടത്തി. പി.ടി.എ. പ്രസിഡണ്ട് ശ്രീ അബ്ദുൽസലാം കെ കെ പി, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ശ്രീ മുഹമ്മദ് കെ, ഹൈസ്കൂൾ എസ്.ആർ.ജി കൺവീനർ നസീർ എൻ എന്നിവർ  ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ശ്രീജ ടീച്ചർ നന്ദി പ്രകാശനം നടത്തി. പ്രവേശനോത്സവത്തോടനുബന്ധിച്ച് വേദ,നജ  എന്നീ കുട്ടികളുടെ ഗാനലാപനാവും, സ്കൂളിൽ എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും മധുരപലഹാരവും വിതരണം ചെയ്തു.  

    "സ്കൂഫെ" ഉദ്‌ഘാടനം ചെയ്തു കമ്പിൽ: 07 -06 -2023 കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളുകളിൽ നടപ്പാക്കുന്ന ‘സ്‌കൂഫെ’ കഫെ അറ്റ് സ്‌കൂൾ പദ്ധതിക്ക് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ തുടങ്ങി.  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് സ്കൂഫെ ഉദ്‌ഘാടനം ചെയ്തു.  കുട്ടികൾ അനാവശ്യമായി പുറത്ത് പോകുന്നത് ഒഴിവാക്കുവാൻ കഴിയുമെന്നും ലഹരി മാഫിയയുടെ പിടുത്തത്തിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്തുവാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് ചുരുങ്ങിയ ചെലവിൽ ഗുണനിലവാരം ഉള്ള ഭക്ഷണം ലഭിക്കുമെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.  സ്കൂൾ പ്രിൻസിപ്പാൾ രാജേഷ്.കെ സ്വാഗതം പറഞ്ഞു.  ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ അധ്യക്ഷത വഹിച്ചു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് നന്ദി പറഞ്ഞു.  

         വിവിധ ക്ലബ്ബുകൾ ഉദ്‌ഘാടനം ചെയ്തു  

ഈ വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 27 -06 -2023ന് പ്രശസ്ത എഴുത്തുകാരൻ ഷുക്കൂർ പെടയങ്ങോട് നിർവ്വഹിച്ചു.  വായനയുടെ ലോകത്തേക്ക് കുട്ടികൾ പ്രവേശിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.  കവിതകൾ ചൊല്ലിയും കഥകൾ പറഞ്ഞും അദ്ദേഹം കുട്ടികളെ വായനയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു.   തുടർന്ന് വിവിധ ക്ലബ്ബുകളിലെ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു.  പി ടി എ പ്രസിഡണ്ട് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.  അധ്യാപകനായ അശോകൻ പി കെ ആശംസ പ്രസംഗം നടത്തി.  ഹെഡ്മിസ്ട്രസ് ശ്രീജ പി എസ് സ്വാഗതവും എസ്. ആർ. ജി. കൺവീനർ നസീർ നന്ദിയും പറഞ്ഞു.