സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശ്രീ രണ്ടുമൂർത്തി ക്ഷേത്രത്തിനു സമീപത്തായി വാണിയംകുളം വില്ലേജ് രണ്ടിൽ ഒമ്പതാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1934 ഏപ്രിൽ മാസം രണ്ടാം തിയ്യതി ശ്രീമതി ഞെഴുകത്തൊടി ലക്ഷ്മികുട്ടിഅമ്മയുടെ ശ്രമഫലമായി ബാലികാവിദ്യാലയമായി പ്രവർത്തനമാരംഭിച്ചു . പാലക്കാടിന്റെ ഹൃദയഭാഗമായ ഒറ്റപ്പാലം. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണ്. ഒറ്റപ്പാലത്തിനെ കൂടുതൽ ഭംഗിയാക്കുന്നത് നിളതീരവും, മനകളുടെ സൗന്ദര്യവും, പൂരങ്ങളുടെ മേളവും . പാഠ്യപാഠ്യതര വിഷയങ്ങളിലും എന്നും ഒറ്റപ്പാലം മുമ്പിൽ തന്നെയാണ്. ഒറ്റപ്പാലത്തിന് ഇത്രയും രൂപഭംഗികൂട്ടുന്നത് മനിശ്ശീരി എന്ന കൊച്ചു ഗ്രാമം തന്നെയാണ്. മനകളാൽ നിറഞ്ഞു നിൽക്കുന്ന മനിശ്ശീരിക്ക് എന്നും ഉയർത്തിക്കാട്ടാൻ സിനമക്കാരുടെ വരിക്കാശ്ശേരി മനയും, പോഴത്തു മനയും , ശിവനും വിഷ്ണുവും ഒരുമിച്ചു വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രവുമാണ്. സിനിമക്കാർക്ക് സ്കൂൾ പശ്ചാത്തലം ഒരുക്കുന്നത് എന്നും നമ്മുടെ മനിശ്ശീരി എ യു പി സ്കൂൾ തന്നെയാണ് . മോഹൻലാൽ മുഖ്യ വേഷത്തിൽ എത്തിയ "മാടമ്പി" എന്ന സിനിമ ഒരു ഉദാഹരണം തന്നെയാണ്.

ശ്രീ രണ്ടുമൂർത്തി ക്ഷേത്രത്തിനു സമീപത്തായി വാണിയംകുളം വില്ലേജ് രണ്ടിൽ ഒമ്പതാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1934 ഏപ്രിൽ മാസം രണ്ടാം തിയ്യതി ശ്രീമതി ഞെഴുകത്തൊടി ലക്ഷ്മികുട്ടിഅമ്മയുടെ ശ്രമഫലമായി ബാലികാവിദ്യാലയമായി പ്രവർത്തനമാരംഭിച്ചു . മുളങ്കാടിന്റെ ഈണവും ഭക്തിക്കാവും തേക്കുപാട്ടിലലിയുന്ന തൃസന്ധ്യകളും നിളയുടെ കളകളാരവവും മനകളുടെ മഹാ വിസ്മയങ്ങളും ഊടും പാവുമായ ഗ്രാമത്തിന്റെ വികാസത്തിന്റെ പ്രതിഫലനം കൂടിയാണ് മനിശ്ശീരി. കാലത്തിന്റെ ചൂടും ചൂരും അവയ്ക്ക് കരുത്തേകാൻ അക്ഷരലക്ഷ്മി കുടികൊള്ളുന്ന മനിശ്ശീരി എ യു പി സ്കൂൾ . അറിവിന്റെ വിശാലമായ കവാടം തുറന്ന് പുതിയ വഴികൾ തേടി പുത്തൻ അനുഭവങ്ങൾ പങ്കുവെച്ചു മുന്നേറുമ്പോൾ വിദ്യാലയ ചരിത്രം രേഖപ്പെടുത്തി പുതു തലമുറയ്ക്ക് കൈ മാറുകയാണ് . ചരിത്രം എന്നത് ചതുരവടിവുകളിൽ രചിക്കപ്പെടുന്ന അവസാന വാക്കല്ല. അത് പ്രസ്തുത കാലഘട്ടത്തിൽ ജീവിക്കുകയും പ്രതികരിക്കുകയും ചെയ്തവരുടെ അനുഭവ സാക്ഷ്യങ്ങളാണ് .

1910 ൽ പഴയ ഞെഴുകത്തൊടി തറവാട്ടിൽ തുടങ്ങിയ ഗുരുകുല വിദ്യാലയമാണ് വികസിച്ച് മനിശ്ശീരി യു പി സ്‌കൂളായത് .

കോഴിക്കോട് നിന്ന് ടീച്ചർ ട്രെയിനിംഗ് കഴിഞ്ഞു വന്ന ജാനകിയമ്മ തുടങ്ങിയ ഗുരു കുലവിദ്യാലയമാണ് വളർന്ന് ഇന്നത്തെ യു പി സ്‌കൂളായത് . ആദ്യത്തെ പ്രധാനാധ്യാപിക ശ്രീമതി .എൻ . ലക്ഷിമിക്കുട്ടി അമ്മ ആയിരുന്നു.

ജാതി വ്യവസ്ഥകൾ നില നിന്നിരുന്ന കാലമായതിനാൽ കീഴ്ജാതിക്കാർക്ക് സ്‌കൂളിൽ പ്രവേശനം നൽകാൻ അന്നത്തെ സമൂഹത്തിന് താല്പര്യമില്ലായിരുന്നു. അവർക്കുകൂടി പ്രവേശനം നൽകണമെന്ന നാരായണനെഴുത്തച്ഛന്റേയും ജാനകിയമ്മയുടെയും താല്പര്യം വരിക്കാശ്ശേരി മനയ്ക്കൽ തമ്പുരാനെ അറിയിച്ചു . അദ്ദേഹം ഇപ്പോഴത്തെ പ്രകാശ് മാച്ച് ഫാക്ടറിയുടെ പടിഞ്ഞാറ് ഒരു പഞ്ചമ സ്‌കൂൾ തുടങ്ങാൻ സ്ഥലം അനുവദിച്ചു. അവിടെ ഓലപ്പുരവെച്ച് കുറച്ചുകാലം നാലാം ക്ലാസ്സുവരെ പ്രവേശനം നൽകിയിരുന്നു. അവിടെ കുട്ടികളെ പഠിപ്പിക്കാൻ ഞെഴുകത്തൊടി കുഞ്ഞുണ്ണി എഴുത്തച്ഛനെ ചുമതലപ്പെടുത്തി. പിന്നീട് അന്നത്തെ പാലക്കാട് ബ്രിട്ടീഷ് കലക്‌ടർ ഇടപ്പെട്ട് ആ സ്‌കൂളിൽ നിന്നുള്ള കുട്ടികളെയെല്ലാം പുതിയ ഞെഴുകത്തൊടി തറവാട് വളപ്പിലെ സ്കൂളിലേക്ക് മാറ്റി.

1934 ഏപ്രിൽ രണ്ടാം തിയ്യതി യശഃ ശരീരയായ എൻ . ലക്ഷ്മിക്കുട്ടിയമ്മയുടെ മാനേജുമെന്റിൻ കീഴിൽ ഒരു ബാലികാ വിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയം കനത്ത പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് അന്നത്തെ സർക്കിൾ ഇൻസ്‌പെക്ടർ ഗൗരി ശങ്കുണ്ണി അവർകളുടെയും തൃക്കങ്ങോട് ലോവർ എലിമെന്ററി സ്കൂൾ മാനേജറായിരുന്ന ജാനകിയമ്മയുടെയും ആത്മാർത്ഥമായ സഹകരണവും പ്രോത്സാഹനവും ഹേതുവായി ഇന്നത്തെ രൂപത്തിലുള്ള ഒരു വിദ്യലയം രൂപം കൊള്ളുകതന്നെ ചെയ്തു.