[9:04 pm, 19/04/2020] Kattukulam School: ഒരിക്കലും കണ്ടുമുട്ടാത്താ പ്രണയത്തിൽ പരിക്കേറ്റവളവൾ സ്വന്തം ചിരിയിലെരിയാൻ കൊതിച്ചവൾ ഇടയ്ക്കിടറിയ കൈയ്കളിൽ താങ്ങായവൾ കാമത്തിന്റെയും രതിയുടെയും വേദന ആവോളം സഹിച്ചവൾ ആർത്തവ ത്തീചൂളയിൽ സ്വയം വെന്തെരിഞ്ഞവൾ പേറ്റുനോവറിഞ്ഞവൾ... അവളറിഞ്ഞ കാരിയങ്ങളറിവീല- യാർക്കുമവൾ അറിഞ്ഞ ലോകം അറിവീല എങ്കിലും ലോകവിവരമില്ലവൾക്കെന്നു ചൊല്ലുന്നു, ഹേ മനുഷ്യ, ഇതെന്തൊരു പ്രഹസനം! എല്ലാം കുറിച്ചിടുന്നു ഞാനിന്നു ഉന്മാദ - വേളയിലൊരു ചില്ലു പെട്ടിയിൽ, ലിപി നഷ്ട്ടപെട്ട കവിതയായ്... ജീവിക്കാനുള്ള തീക്ഷണ യുദ്ധത്തിൽ വേട്ടക്കാരൻ ജയം പോലെ... കാരണം ഞാനുമൊരു അവളായിരുന്നല്ലോ...!?
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത