മഹാമാരി

കൂലിപ്പണിക്കാരായ ജോസേട്ടന്റെയും അന്നമ്മച്ചേട്ടത്തിയുടെയും ഏകമകനായ ടോമി കഷ്ടപ്പെട്ട് പഠിച്ച് പുറംരാജ്യത്ത് നേഴ്സായി ജോലിച്ചെയ്യുന്നു. ഭാര്യയും നേഴ്സാണ്, രണ്ട് മക്കൾ. നാട്ടിൽ അവധിക്കാലം ചെലവഴിക്കാൻ ഇരിക്കുകയായിരുന്നു.ജോസേട്ടനും അന്നമ്മച്ചേട്ടത്തിയും മക്കളെ കാണാനും കൊച്ചുമക്കളെ താലോലിക്കാനും കാത്തിരിക്കുകയായിരുന്നു.2020 ജനുവരിയിൽ ടോമി അവരെ വിളിച്ചു നാട്ടിൽ വരുന്നുണ്ടെന്ന് പറഞ്ഞു.പക്ഷെ ടോമിയുടെ പ്രതീക്ഷകളെ തകിടം മറിച്ച് ആ മഹാമാരി ലോകത്ത് കടന്ന് വന്നത്.അനേകം പേരുടെ ജീവൻ അപകടത്തിലായി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ നേഴ്സായിരുന്ന ടോമിയ്ക്ക് അനേകം പേരുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നു.സ്വന്തം ജീവൻ മറന്ന് അവർ നാടിനു വേണ്ടി പ്രവർത്തിച്ചു. എന്നാൽ ആ മഹാമാരി ടോമിയ്ക്കും പിടിയ്ക്കപ്പെട്ടു.അവന് പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഭാര്യയും മക്കളും നീരിക്ഷണത്തിലായി.നാട്ടിൽ അപ്പച്ചനും അമ്മച്ചിയും പ്രാർത്ഥനയോടെ കഴിച്ചുക്കൂട്ടി.

ഇതുപോലെ നമുക്കും പ്രാർത്ഥിക്കാം.വ്യക്തിശുചിത്വം പാലിച്ച് ഈ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാം.



കൃപ ടി. എം.
7 എൽ എഫ് എച്ച് എസ്സ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ