എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/എന്റെ സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsshschowalloor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ സൗഹൃദം


സൗഹൃദം.... നിർവചിക്കാനാകാത്ത എൻ ഓർമ്മകൾ
മിഠായിക്കടലാസുകളുടെ വിവിധ വർണങ്ങൾ പോലെ
വ്യത്യസ്തത നിറഞ്ഞ സൗഹൃദമുഖങ്ങൾ
സൗഹൃദം എന്ന വാക്ക് ഉച്ചരിക്കാൻ പഠിക്കും മുൻപേ
എന്നിലേക്ക്‌ വന്നവർ എന്റെ കൂട്ടുകാർ
ചില സൗഹൃദങ്ങളെ നമ്മൾ മനസ് നിറഞ്ഞു സ്നേഹിക്കും
ഒരിക്കലും പിരിയാതിരിക്കാൻ മോഹിക്കുന്ന സൗഹൃദം
മറ്റൊരാളുമായി കൂട്ടുകൂടുമ്പോൾ അറിയാതെ കണ്ണു നിറയും
പിണങ്ങുമ്പോൾ ഉള്ളു നൊന്ത് കരയും
കാലം മായ്ക്കാത്ത സൗഹൃദം
മധുരിക്കും ഓർമ്മകൾ നൽകിയ
എൻ പ്രിയ കൂട്ടുകാരെ
മറക്കില്ല മരിക്കുവോളം
നിങ്ങൾ എനിക്ക് നൽകിയ
സൗഹൃദലോകം
 

വിനീത ബി.എസ്സ്.
9B എൻ എസ്സ്.എച്ച്.എസ്സ്.ചൊവ്വള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത