എസ് ഡി വി ജി യു പി എസ് നീർക്കുന്നം/അക്ഷരവൃക്ഷം/ ചൈനവൻമതിലുംകടന്ന്

15:13, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sdv35338 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചൈന വൻമതിലും കടന്ന് ....... എസ്. ഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈന വൻമതിലും കടന്ന് ....... എസ്. ഡി..വി.ജി.യു.പി.സ്കൂളിൻ്റെ മതിലിനപ്പുറത്തേയ്ക്ക്......
ചൈനയിലെ വുഹാനിൽ നിന്നും കൊറോണ ബാധിച്ച് കേരളത്തിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിയെ  ചികിത്സിച്ച ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി;ഐസൊലേഷൻ യൂണിറ്റ് ഞങ്ങളുടെ ക്ലാസ്സിൻ്റെ തൊട്ടടുത്ത്........ ഒരു മതിലിനപ്പുറം! കൊറോണ എന്ന രോഗത്തിൻ്റെ തീവ്രതയെക്കുറിച്ച് അറിയില്ലായിരുന്നു. ഞങ്ങൾ ക്ലാസിലിരുന്ന് അങ്ങോട്ട് നോക്കുമ്പോൾ കണ്ട കാഴ്ച്ച - ഇന്ന് പത്രമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ദൈവങ്ങളും മാലാഖമാരും രക്ഷാകവച മണിഞ്ഞ് രോഗിയെ ശുശ്രൂഷിക്കുന്നതിനായിആ കെട്ടിടത്തിലേക്ക് വരുന്നതും പോകുന്നതുമാണ്. ഞങ്ങൾ കൗതുകത്തോടെ ആ കാഴ്‌ച്ച കണ്ടിരുന്നു. അങ്ങനെ...... ദിവസങ്ങൾക്ക് ശേഷം..... കൊറോണയെന്ന മഹാവ്യാധിയെ ആലപ്പുഴയിൽ നിന്നും തുരത്തുവാൻ കഴിഞ്ഞു.എന്നാൽ, ഒരു മാസത്തിനു ശേഷം ഒരു കൊടുങ്കാറ്റായി ലോകത്തെയാകെ വിറപ്പിക്കുകയാണ് അന്ന് ഒരു മതിലിനപ്പുറമുണ്ടായിരുന്ന കൊറോണ വൈറസ് - കോവിഡ്- 19.
ദേവദർശ് S
5 E എസ് ഡി വി ഗവ യു പി എസ് നീർകുന്നം ,ആലപ്പുഴ ,അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം