എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/അക്ഷരവൃക്ഷം/നഷ്ടവനം

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്.എം.വി മോഡൽ എച്ച്.എസ്. എസ് തിരുവനന്തപുരം/അക്ഷരവൃക്ഷം/നഷ്ടവനം എന്ന താൾ എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/അക്ഷരവൃക്ഷം/നഷ്ടവനം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നഷ്ടവനം     

ഇവിടെ ഒരു മരം ഉണ്ടായിരുന്നു
കണ്ടാലുമെന്തൊരു
കുളിരായിരുന്നു കണ്ണിന്
തണലായിരുന്നു ചുറ്റിലും
പൂമണക്കാറ്റുണ്ടായിരുന്നു
തേൻക്കനിക്കുടമുണ്ടായിരുന്നു
ക്ഷീണമകറ്റുവാൻ തണലുമുണ്ടായിരുന്നു
വനമതിനു മനമുണ്ടായിരുന്നു
മന്ത്രൗഷധങ്ങളാൽ സൗഖ്യമേറ്റാൻ
കഴിവുണ്ടായിരുന്നു കനിവുണ്ടായിരുന്നു
വനമതു മഹാവനം ഭൂമിക്കും
ജീവനും അഖില ജനങ്ങൾക്കും
പാലനം ചെയ്യാനമൃതുമായ്
നിൽക്കുമീ ഭൂമിതൻ ജീവനം

 

അർജുൻ രാജ്
9 എ
എസ് എം വി എച്ച് എസ് എസ് തിരുവനന്തപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത