ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.യു.പി.എസ്.പച്ചീരി
വിലാസം
പച്ചീരി

മണ്ണാർമ്മല.പി.ഒ,
മലപ്പുറം
,
679325
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ9526780006
ഇമെയിൽaupspacheeri44@gmail.com
കോഡുകൾ
സ്കൂൾ കോഡ്48334 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.ഐ.അബ്ദുള്ള
അവസാനം തിരുത്തിയത്
25-09-202048334


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ പച്ചീരി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1921 ലെ മലബാർ കലാപത്തിന് ശേഷം സ്ഥാപിതമായ ഈ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ ആയാണ് പ്രവർത്തനമാരംഭിച്ചത്. കൊടക്കാട് മൊയ്തുപ്പ സാഹിബ് ആയിരുന്നു ആദ്യത്തെ മാനേജർ. തുടർന്ന് കാൽ നൂറ്റാണ്ടിനു ശേഷം ശ്രീ.പി.കൃഷ്ണൻ എമ്പ്രാന്തിരിക്ക് സ്കൂൾ കൈമാറി. 1952 ൽ അദ്ദേഹം സ്കൂൾ മണ്ണാർമല കോവിലകത്തെ നാടുവാഴി ആയ ശ്രീ മാനവേദൻ തിരുമുൽപ്പാടിന് കൈമാറി. അദ്ദേഹമാണ് ഇതൊരു യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചത്. ആദ്യകാലത്ത് ഓല ഷെഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം 1953 ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.1961 ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എ നാരായണൻ നായരുടെ നേതൃത്വത്തിൽ വിദ്യാലയം പുരോഗതി കൈവരിച്ചു.ശ്രീ നാരായണൻ നായർ വിരമിച്ച ശേഷം ശ്രീ.എ.ബാലകൃഷണൻ നായർ പ്രധാനാദ്ധ്യാപകനായി. അദ്ദേഹത്തിന് ശേഷം ശ്രീ.സി.വി.ഗോവിന്ദൻ കുട്ടി വാരിയർ ആയിരുന്നു പ്രധാനാദ്ധ്യാപകൻ.1988 ൽ ശ്രീമതി. എം.ടി.ആസ്യ പ്രധാനാദ്ധ്യാപികയായി.2003 ൽ ശ്രീമതി.പി.എം.രാധാമണി പ്രധാനാദ്ധ്യാപികയായി ചുമതലയേറ്റു.2016ൽ അവർ വിരമിച്ചതോടെ ശ്രീ.പി.വി.മോഹൻകുമാർ പ്രധാനാദ്ധ്യാപകനായി നിയമിതനായി.2017 ൽ അദ്ദേഹം വിരമിച്ച ശേഷം ശ്രീ.കെ.ഐ.അബ്ദുള്ള പ്രധാനാദ്ധ്യാപകനായി പ്രവർത്തിക്കുന്നു.

        1973  ൽ ഈ വിദ്യാലയത്തിന്റെ സുവർണ  ജൂബിലി ആഘോഷങ്ങൾ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹു:ശ്രീ സി എച് മുഹമ്മദ് കോയ സാഹിബ് ഉത്ഘാടനം ചെയ്തു. 1988 ൽ മാനേജർ ശ്രീ പി എം തിരുമുൽപ്പാട് അവർകൾ അന്തരിച്ച ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി പി സി അനുജത്തി തമ്പാട്ടി മാനേജർ ആയി. 2007 ൽ അവരുടെ ദേഹവിയോഗത്തെ തുടർന്ന് അവരുടെ മകളായ ശ്രീമതി പി സി ഗംഗാദേവി മാനേജരുടെ ചുമതലകൾ ഏറ്റെടുത്തു. |

2017 ൽ പ്രധാനാദ്ധ്യാപകനായിരുന്ന പി.വി.മോഹൻകുമാറിന്റെ യാത്രയയപ്പും വാർഷികാഘോഷവും ബഹുമാന്യനായ കേരള നിയമസഭാ സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷണൻ ഉത്ഘാടനം ചെയ്തു.പെരിന്തൽമണ്ണ നിയോജക മണ്ഡലം MLA ബഹു.ശ്രീ.മഞ്ഞളാംകുഴി അലി സാഹിബ് അദ്ധ്യക്ഷത വഹിച്ചു.2020ലെ വാർഷികാഘോഷവും വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ ശ്രീ.കെ.ഐ.അബ്ദുള്ള, വിരമിക്കുന്ന അദ്ധ്യാപികമാരായ ഇ.ജയശ്രീ,കെ.പി.ജ്യോതിലക്ഷ്മി, എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ.ജയരാജ് ഉത്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിൽ 24 ക്ലാസ് മുറികൾ ഉണ്ട്. എല്ലാ കെട്ടിടങ്ങളും സ്ഥിരം കെട്ടിടങ്ങൾ ആണ്. എല്ലാ ക്ലാസ് മുറികളിലും ഫാനുകൾ വച്ചിട്ടുണ്ട്.ക്ലാസ് മുറികൾ ഭൂരിഭാഗവും ടൈൽ വിരിച്ച് വൃത്തിയാക്കിയിട്ടുണ്ട്. സ്കൂളിൽ പത്ത് ലാപ്ടോപ്പുകളും 4 പ്രൊജക്ടറുകളും പഠനാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. ആവശ്യമായത്രയും ടോയ്‌ലറ്റ് സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി ഒരു ബസ് ഉണ്ട്. സ്വന്തമായി കിണറും പമ്പും കുടിവെള്ള ടാങ്കുകളും സ്കൂളിനുണ്ട്. ടാപ്പുകളിലൂടെ കുട്ടികൾക്കാവശ്യമായ ജലം വിതരണം ചെയ്യുന്നു. കുടിവെള്ളം ശുദ്ധീകരിച്ച് നൽകാൻ വാട്ടർ പ്യൂരിഫയർ ഉണ്ട്. സ്ഥിരം സ്റ്റേജുകൾ രണ്ടെണ്ണം സ്കൂളിനുണ്ട്. കോൺക്രീറ്റ് മേല്കൂരയോട് കൂടിയ അടുക്കള, എൽ പി ജി ഗ്യാസ് കണക്ഷൻ, മലിന ജല നിർമാർജന സംവിധാനം എന്നിവയും സ്കൂളിനുണ്ട്. ക്ലാസുകൾ വേർതിരിക്കാനുള്ള ഭിത്തികൾ ക്ലാസ്സുകൾക്കുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച്ച

ഭരണനിർവഹണം

  • വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത്|
  • ഞങ്ങളെ നയിച്ചവർ
  • പി.ടി.എ.= പ്രസിഡണ്ട് ,സകരിയ്യ എ |
  • ​എം.ടി.എ.= പ്രസിഡണ്ട് സരസ്വതി ഒ |
  • എസ്.എം.സി.

വഴികാട്ടി

{{#multimaps:11.011365,76.255446|width=800px|zoom=16}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്.പച്ചീരി&oldid=999177" എന്ന താളിൽനിന്ന് ശേഖരിച്ചത്