എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ/പ്രാദേശിക പത്രം
പ്രവേശനോല്‍സവം
2010 ജൂണ്‍ മാസം ഒന്നാം തീയതി സ്കൂള്‍ തല പ്രവേശനോല്‍സവം പി.ടി.എ പ്രസിഡന്റ് ശ്രീ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ഥികള്‍ക്കു മധുരപലഹാരങള്‍ നല്‍കി സ്വീകരിച്ചു.
പരിസ്ഥിതി ദിനാചരണം
ജൂണ്‍ അഞ്ചാം തീയതി ലോക പരിസ്ഥിതി ദിനം ജൂണ്‍ അഞ്ചാം തീയതി അകത്തേത്തറ എന്‍ എസ്സ് എസ്സ് സ്കൂളിലും സമുചിതമായി ആചരിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീമതി അനില ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ക്ക് വ്രുഖത്തൈകള്‍ വിതരണം ചെയ്തു.
പഞ്ചായത്ത് തല ബോധവല്‍കരണവും വിജയോല്‍സവവും
17.5.2010-ന് രക്ഷകര്‍ത്താക്കള്‍ക്കായി പഞ്ചായത്ത്തല ബോധവല്‍ക്കരണവും വിജയോല്‍സവവും നടാന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സദാശിവന്‍ ഉദ്ഘാടാനം ചെയ്ത യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി അനില അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ശ്രീമതി സുനിതയും അക്ഷരദീപം വിദ്യാഭ്യാസ വികസന കണ്‍ വീനര്‍ ശ്രീ ദഗോപിനാഥനും പരിപാടികള്‍ക്ക നേതൃത്വം നല്‍കി. ഹേഡ്മിസ്ട്രസ്സ് ശ്രീമതി ലില്ലി എം സ്വാഗതവും ശ്രീമതി എല്‍ ആര്‍ ഹേമ നന്ദിയും പ്രകാശിപ്പിച്ചു എസ്സ് എസ്സ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.
ഓനാഘോഷം
19.8.2010-ന് സ്കൂളില്‍ ഓണാഘോഷ പരിപാടികള്‍ നടന്നു. വിദ്യാര്‍ഥികള്‍ക്ക് പൂക്കളമസല്‍സരവും മറ്റ് കലാപരിപാടികളും നടത്തി. അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് കുട്റ്റികള്‍ക്ക് ഓണസദ്യ നല്‍കി