സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്
സെന്റ് ജോസഫിന്റെ നാമധേയത്താലുള്ള ഈ വിദ്യാലയം 1929 ല്‍ യു പി. സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1964 ല്‍ ഹൈസ്കുളായി ഉയര്‍ത്തപ്പെട്. 1979 മുതല്‍ ഈ വിദ്യാലയം വരാപ്പു വ അതിരൂപതാ കോര്‍പ്പറേറ്റ് മാനേജ്സെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. 5 മുതല്‍ 10 വരെയുള്ല ക്ളാസുകളിലായി അഞ്ഞൂറോളം കുട്ടികള്‍ അധ്യയനം നടത്തി വനുന്നു. പ്രധാനാധ്യാപികയായ ശ്രീമതി. പി. ജെ. മേരി ടീച്ചര്‍ ഉള്‍പ്പടെ 18 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നു.
സ്ക്കൗട്ടം, ജൂനിയര്‍ റെഡ്ക്രോസ്, കെ. സി. എസ്. എല്‍. എന്നീ ക്ളവുകള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. കായിക പരിശീലനത്തിലും, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയമേളകളിലും കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തുവരുന്നു. എഡ്യൂസാറ്റ് സംവിധാനത്തോടുകൂടിയ ഒരു മള്ഡട്ടിമീഡിയസെന്ററും, ആധുനീകസംവിധാനങ്ങളോടുകൂടിയ ഒരു ഐ. ടി. ലാബും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി ഉന്നതസ്ഥാനത്തം വര്‍ത്തിക്കുന്ന ധാരാളം പേര്‍ ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. ഇനിയും അനേകം പ്രതിഭകളെ സംഭാവന ചെയ്യാന്‍ സെന്റ് ജോസഫ് സിനു കഴിയുമെന്ന് പ്രത്യാശിക്കുന്നു.