സെന്റ് ജോർജ് യു.പി.എസ്.കടപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
10:15, 24 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soneypeter (സംവാദം | സംഭാവനകൾ)
സെന്റ് ജോർജ് യു.പി.എസ്.കടപ്ര
വിലാസം
നിരണം

സെന്റ് ജോർജ് യു.പി.എസ്.കടപ്ര, കിഴക്കുംഭാഗം പി ഒ, നിരണം
,
689620
സ്ഥാപിതംജൂൺ - 1954
വിവരങ്ങൾ
ഫോൺ0469 2610160
ഇമെയിൽstgeorgeupskadapra1@gmail.com
കോഡുകൾ
സ്കൂൾ കോഡ്37265 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു സഖറിയ
അവസാനം തിരുത്തിയത്
24-09-2020Soneypeter


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ നിരണം പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിൽ പുണ്യനദിയായ പമ്പയുടെ തീരത്തായി ഇരതോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിൽ സെന്റ് ജോർജ് യു പി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. യാത്രാക്ലേശം മൂലം ദൂരെ സ്ഥലങ്ങളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച്, അന്നത്തെ വികാരിയായിരുന്ന യശ:ശരീരനായ മുണ്ടകത്തിൽ ഗീവർഗീസ് കത്തനാർ, പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്, പള്ളിയുടെ ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ, പള്ളിയുടെ ഉടമസ്ഥതയിൽ ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1954 ൽ, കടപ്ര സെന്റ് ജോർജ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ് മാനേജരായി സ്കൂളിന്റെ പ്രവർത്തനമാരംഭിക്കുകയും പുത്തൻപറമ്പിൽ ശ്രീ പി. ജി ജോർജിനെ പ്രധാനാധ്യാപകനായി നിയമിക്കുകയും ചെയ്തു. പള്ളിയോടു ചേർന്ന് ഉണ്ടായിരുന്ന കെട്ടിടത്തിലാണ് ആദ്യവർഷം ക്ലാസ് നടന്നിരുന്നത്. ഈ ഇടവകയുടെ വികാരിയായിരുന്ന യശ:ശരീരനായ പനക്കാമറ്റത്ത് പി. സി അലക്സാണ്ടർ കത്തനാർ, സ്കൂൾ മാനേജർ പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്, ഹെഡ്മാസ്റ്റർ ശ്രീ പി. ജി ജോർജ് എന്നിവരുടെ ശ്രമഫലമായി മുൻമന്ത്രി പരേതനായ ഈ ജോൺ ജേക്കബിന്റെ ശുപാർശ പ്രകാരം ശ്രീ പട്ടം താണുപിള്ള മന്ത്രിസഭ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുന്നതിനുള്ള അംഗീകാരം നൽകുകയും ചെയ്തു. 1962 ജൂൺ മാസം പള്ളിമുറ്റത്ത് നിർമ്മിച്ച താൽക്കാലിക ഷെഡ്ഡിൽ യുപി സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു.

1964 ഡിസംബർ 15ന് സ്കൂൾ ഭരണഘടനയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അംഗീകാരം ലഭിച്ചു. ഭരണഘടനക്ക് വിധേയമായി സ്കൂളിന്റെ പ്രവർത്തനം വളരെ ഭംഗിയായി നടന്നു വരുന്നു. ഈ സ്കൂളിലെ പ്രഥമാധ്യാപകൻ ആയി ശ്രീ പി. ജി ജോർജ്, ശ്രീ പി. ജെ കോരുത്, ശ്രീ കെ. വി തോമസ്,  ശ്രീ വി. പി നാണു, ശ്രീ തമ്പാൻ,  ശ്രീമതി കെ. ഒ  അന്നമ്മ ശ്രീമതി റബേക്ക മാത്യു,  എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി ബിന്ദു സക്കറിയയുടെ നേതൃത്വത്തിൽ 7അധ്യാപകരും ഒരു അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ സുരോജ് കിഴക്കേ പറമ്പിലിനെ കൂടാതെ ശ്രീ യോഹന്നാൻ ഗീവർഗീസ് കോട്ടയിൽ ശ്രീ കെ എം വർഗീസ് കളത്തൂർ പുത്തൻപറമ്പിൽ ശ്രീ കോര വർഗീസ്, ശ്രീ പി.  എം വർഗീസ് പുത്തൻപറമ്പിൽ എന്നിവർ ഈ സ്കൂളിന്റെ മാനേജർമാരായി  പ്രവർത്തിച്ചിട്ടുണ്ട്.
ഈ സ്കൂളിന്റെ ഭാഗമായി പ്രീ പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നുണ്ട്. 2 അധ്യാപകരും ഒരു അനധ്യാപികയും ഇവിടെ സേവനമനുഷ്ഠിക്കുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ ഭാഗമായി കമ്പ്യൂട്ടർ ലാബ്,  സയൻസ് ക്ലബ് സാമൂഹിക ശാസ്ത്ര,  ഗണിതശാസ്ത്ര ക്ലബ്ബുകൾ വിദ്യാരംഗം കലാസാഹിത്യവേദി എന്നിവ സജീവമായി പ്രവർത്തിക്കുന്നു. 
സ്കൂളിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും മാനേജ്മെന്റിന്റെ  ഭാഗത്തുനിന്നും ഒരുക്കിയിരിക്കുന്നു. 
ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതവിദ്യാഭ്യാസം നേടിയ ധാരാളം ആളുകൾ എൻജിനീയർമാർ,  ഡോക്ടർമാർ,  വക്കീലന്മാർ,  വൈദികർ,  അധ്യാപകർ,  പോലീസ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ ജോലിക്കാർ,  പാരാമെഡിക്കൽ ജോലിക്കാർ,  വ്യവസായികൾ,  തദ്ദേശ  ഭരണസാരഥികൾ,  കർഷകർ എന്നിങ്ങനെ വിവിധ നിലകളിൽ സ്വദേശത്തും വിദേശത്തും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരിശുദ്ധനായ പരുമല തിരുമേനി അവസാനമായി വിവാഹ കൂദാശ നടത്തിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളാണിത്. വെള്ളപ്പൊക്കത്തിന് നാട്ടുകാരുടെ അഭയകേന്ദ്രമായും ഇലക്ഷൻ ബൂത്ത് ആയും ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നു.ഈ സ്കൂൾ ദേശത്തിന്റെയും ഇടവകയുടെ യും  അഭിമാനമായി ഇന്നും നിലകൊള്ളുന്നു..

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി