ഗവ. യു.പി.എസ്. കടപ്ര
ഗവ. യു.പി.എസ്. കടപ്ര | |
---|---|
വിലാസം | |
കടപ്ര ഗവ. യു.പി.എസ്. കടപ്ര , 689621 | |
സ്ഥാപിതം | 1880 |
വിവരങ്ങൾ | |
ഫോൺ | 0469-2747644 |
ഇമെയിൽ | gupgskadapra@gmail.com |
വെബ്സൈറ്റ് | gupgskadapra.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37261 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രമേശ് കുമാർ കെ എം |
അവസാനം തിരുത്തിയത് | |
23-09-2020 | Gupskadapra |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലയാള ഭാഷയ്ക്ക് നിത്യസ്മരണീയമായ സാഹിത്യസംഭാവനകൾ നൽകിയ കണ്ണശകവികളുടെ ( നിരണം കവികൾ) ജൻമംകൊണ്ട് ധന്യമായ ഗ്രാമമാണ് കടപ്ര.ഈ ഗ്രാമപഞ്ചായത്തിൻ്റെ ഹൃദയഭാഗത്താണ് കടപ്ര ഗവ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ സ്കൂളിൻ്റെ ചരിത്രം പരിശോധിച്ചാൽ 1880 ൽ ആണ് വിദ്യാലയം സ്ഥാപിതമായത്.കടപ്ര ഗ്രാമപഞ്ചായത്തിലെ പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ അറയ്ക്കൽ എന്ന കുടുംബം നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്.1956 ൽ യു .പി സ്കൂൾ ആയി ഉയർത്തി. പിന്നീട് മിക്സഡ് സ്കൂൾ ആയി മാറി.
ആദ്യകാലങ്ങളിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയിൽ ആനുകാലികമായി വന്നു ചേർന്ന അനഭിലഷണീയമായ ചില മാറ്റങ്ങൾ കാരണം കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. ആയിരക്കണക്കിന് വിദ്യാർത്ഥികളെ സാമൂഹ്യ-രാഷ്ട്രീയ- കലാസാംസ്ക്കാരിക രംഗങ്ങളുടെ ഉന്നത ശ്രേണികളിലേക്ക് എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ പഴയ പേരും പെരുമയും നിലനിർത്തിക്കൊണ്ട് കടപ്രഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെൻ്റ് അപ്പർ പ്രൈമറി സ്കൂളായി നിലകൊള്ളുന്നു. സർവ്വശിക്ഷാ ത്തരാൻ പദ്ധതി പ്രകാരം ലഭിച്ച എല്ലാ ഫണ്ടുകളും ഉപയോഗപ്പെടുത്തി ഈ വിദ്യാലയത്തിലെ എൽ.പി, യു.പി വിഭാഗം കെട്ടിടങ്ങൾ നവീകരിച്ച് മോടി പിടിപ്പിച്ച് കുട്ടികൾക്കാവശ്യമായ എല്ലാ ഭൗതികസൗകര്യങ്ങളും നൽകിയാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇംഗ്ലിഷ് മാധ്യമമാക്കി പഠനം നടത്തുന്നില്ല എങ്കിലും ഇംഗ്ലീഷ് പഠനത്തിന് പ്രാധാന്യം കൊടുത്ത് പ്രീപ്രൈമറി വിഭാഗം കാര്യക്ഷമമായി നടത്തുന്നുണ്ട്. ഇങ്ങനെ ആനുകാലികമായ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ട് വളരെ പ്രശംസനീയമായ രീതിയിൽ ഈ വിദ്യാലയം മുന്നോട്ട് പോകുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർകാഴ്ച്ച