ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                     ഞാന്‍ സ്നേഹിക്കുന്ന വേനപ്പാറ
                     വേനപ്പാറയെ ഇങ്ങനെ നിര്‍വചിക്കാം.മലനിരകളാല്‍ തഴുകപ്പെട്ട കുടിയേറ്റ ഭുമി.മലമടക്കുകളിലെ ഹരിതനിരകളില്‍നിന്നുയരുന്ന കാറ്റിനും മനുഷ്യാധ്വാനത്തിന്റെ      സ്വേദഗന്ധം .  അറബി വാണിജ്യവും,നാടുവാഴികളുടേയും മരക്കാര്‍മാരുടേയും ചതിയും യുദ്ധവും കഥകളായി നിറഞ്ഞ കോഴക്കോട് നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ 

കിഴക്കന്‍ മലയോരത്ത് ഇരുവഞ്ഞിപ്പുഴയുടെ സമതലങ്ങഴളില്‍ തലയുയര്‍ത്തി ചരിഞ്ഞുകിടക്കുന്ന വേനപ്പാറ.അധ്വാനം ആത്മതാളമാക്കിയ ആദികുടിയേറ്റ ജനവിഭാഗവും അവരുടെ അനന്തര തലമുറകളും ഇവിടെ ജീവിക്കുന്നു