ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

< ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം

ബുക്കാനൻ സ്ക്കൂൾ പ്രവർത്തനങ്ങൾ

2019-20-ലെ പ്രവർത്തനങ്ങൾ 2018-19-ലെ പ്രവർത്തനങ്ങൾ 2017-18-ലെ പ്രവർത്തനങ്ങൾ

ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം 2020-21ലെ പ്രവർത്തനങ്ങൾ

"ഫസ്റ്റ്‍ ബെൽ "

ജൂൺ ഒന്നിനുതന്നെ സ് കൂളുകൾ തുറക്കാതെ അദ്ധ്യയന വർഷം ആരംഭിച്ചു . "ഫസ്റ്റ്‍ ബെൽ" എന്ന് പേരിട്ട ഓൺ ലൈൻ ക്ലാസ്സുകൾ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നു. കുട്ടികൾ വീടുകളിലിരുന്ന് ക്ലാസ്സുകളിൽ പങ്കെടുക്കുന്നു.

എല്ലാ ക്ലാസ് അദ്ധ്യാപകരും വാട്ട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി വീഡിയോ, അസൈൻമെന്റ്സ്, ടൈംടേബിൾഎന്നിവ പങ്കുവെക്കുന്നു സംശയനിവാരണം നടത്തുന്നു.

കോവിഡ്കാല പ്രതിസന്ധി മറികടക്കാനുള്ള ഈ സംവിധാനം ഒരു അസാധാരണസംഭവമാണ്.

ലോക പരിസ്ഥിതി ദിനാചരണം

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂളിൽ എസ് പി.സി യൂണിറ്റിന്റെയും പിടിഎ യുടെയും ആഭിമുഖ്യത്തിൽ സ്ക്കൂൾ വളപ്പിൽ വൃക്ഷ തൈകൾ നട്ടു .ഹെഡ്മിസ്ട്രസ് മീനു മറിയംജോൺ, പിടിഎ എക്സിക്യൂട്ടീവ് അംഗം സൂരേന്ദ്രകുമാർ, എസ് പി.സി കേഡറ്റ്സ് , അദ്ധ്യാപകർ

എന്നിവർ  സാമൂഹ്യ  അകലം  പാലിച്ചു  പങ്കെടുത്തു. കൂട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു, ഫോട്ടോ വാട്ട്സാപ്പിലൂടെ പങ്കുവെച്ച് ഇതിൽ പങ്കാളികളായി.


വാകത്താനം പഞ്ചായത്ത്‌ മൂന്നാം വാർഡ് ഹരിത കർമ്മ സേന അംഗം ശ്രീമതി. ശോശാമ്മ ചാക്കോയുടെ കയ്യിൽ നിന്നും ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ എസ് പി.സി കേഡറ്റ് മെറിസ് മറിയം ബെൻ മാവിൻതൈ ഏറ്റു വാങ്ങുന്നു, നടുന്നു. മെറിസ് മറിയം ബെനി ന്റെപുറകിൽ കാണുന്ന ആത്ത അഞ്ചാം ക്ലാസ്സിൽ വച്ചു പരിസ്ഥിതി ദിനത്തിൽ ഈ സ്കൂളിൽ നിന്നും കിട്ടിയതാണ്. നിറയെ കായ്ച്ചു തുടങ്ങി.

"ആന്റി ഹ്യൂമൻ ട്രാഫികിംഗ് ഡേ "

വനിതാശിശുവികസന വകുപ്പു് ജൂലൈ 30ആന്റി ഹ്യൂമൻ ട്രാഫികിംഗ് ഡേ ആയി ആചരിച്ചു. ദിനാചരണവുമായി ബന്ധപ്പെട്ട് ജൂലൈ 28ന് സ്ക്കൂൾതലത്തിൽ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ ബോധവൽക്കരണം, ചിത്രരചനാ മത്സരം ഇവ നടത്തി. "തടയാം കുട്ടിക്കടത്ത് , സുരക്ഷിത ബാല്യത്തിനും എന്റെ നാടിനും" എന്നതായിരുന്നു വിഷയം.

പഠനപ്രവർത്തനങ്ങൾ

എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ 3.30 വരെ റഗുലർക്ലാസ്സും ശനിയാഴ്ചകളിൽ സ്പെഷ്യൽ ക്ലാസ്സും നടത്തപ്പെടുന്നു. കേരള സിലബസ്സിൽ 5 മുതൽ 10 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. ഇതിനോട് ചേർന്ന് പ്രൈമറി സ്ക്കൂളും പ്രവർത്തിക്കുന്നു. ജൂൺ മുതൽ മാർച്ച് വരെയാണ് ഒരു അദ്ധ്യയനവർഷം.

ഭിന്നശേഷി സൗഹൃദപഠനപ്രവർത്തനങ്ങൾ

ഭിന്നശേഷി യുള്ള കുട്ടികൾ പ്രത്യേക പരിശീലനം നൽകുന്നതിന് രണ്ടു അദ്ധ്യാപരുണ്ട്.

ഭിന്നശേഷി സൗഹൃദപഠനം-ബുക്കാനൻ

പരീക്ഷകൾ

എല്ലാ വിഷയങ്ങൾക്കും യൂണിറ്റ് പരീക്ഷകളും മിഡ് ടേം, ടേം പരീക്ഷകളും നടത്തി വരുന്നു. ഫസ്റ്റ് മിഡ് ടേം പരീക്ഷ ജൂലൈ 16 മുതൽ 22 വരെ നടത്തപ്പെട്ടു.

മത്സരപ്പരീക്ഷകൾ, സ്ക്കോളർഷിപ്പുകൾ

എല്ലാവർഷവും USS, NMMS, NTSE NuMAT മത്സരപ്പരീക്ഷകളിൽ കുട്ടികൾ പങ്കെടുക്കുന്നു. ഇതിനായി കുട്ടികൾക്ക് സ്ക്കൂൾ തലത്തിൽ പ്രത്യേകപരിശീലനം നല്കുന്നുു.

പാഠ്യേതരപ്രവർത്തനങ്ങൾ

സ്ക്കൂൾ സ്പോർട്സ്

ബുക്കാനൻ സ്ക്കൂൾ സ്പോർട്സ് ഒക്ടോബർ 4 ന് നടത്തപ്പെട്ടു. വിദ്യാർത്ഥികളെ നാലു വിഭാഗങ്ങളിലായി തിരിച്ചായിരുന്നു മത്സരങ്ങൾ‍ നടത്തിയത് . മാര്ച്ച് പാസ്റ്റ് , ഓട്ടം, ചാട്ടം, , ഷോട്ട് പുട്ട്, ജാവലിൻ ത്രോ, ഡിസ്ക്കസ് ത്രോ, റിലേ എന്നീ ഇനങ്ങളിലാണ് കുട്ടികൾ മത്സരിച്ചത്.

ബുക്കാനൻ സ്ക്കൂൾ സ്പോർട്സ് 2019

സ്ക്കൂൾ ശാസ്ത്രോത്സവം

ബുക്കാനൻ സ്ക്കൂൾ ശാസ്ത്രോത്സവം സെപ്റ്റംബർ 30 ന് നടത്തപ്പെട്ടു

സ്ക്കൂൾ കലോത്സവം

ബുക്കാനൻ സ്ക്കൂൾ കലോതസവം 2019 സെപ്റ്റംബർ 27,28 തീയതികളിൽ നടത്തപ്പെട്ടു വിദ്യാർത്ഥികളെ നാലു വിഭാഗങ്ങളിലായി തിരിച്ചായിരുന്നു മത്സരങ്ങൾ‍ നടത്തിയത് . ലോക്കൽ മാനേജർ റവ. വർക്കി തോമസ് അച്ചനും റവ. സബി മാത്യു അച്ചനും സംയുക്തമായി കലോത്സവം ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ ടിടി ഐ ഹെഡ് മിസ്ട്രസ് ജെസ്സി, പിടി എ പ്രസിഡന്റ് രവീന്ദ്രകുമാർ, ഹെഡ് മിസ്ട്രസ് മീനു മറിയം ചാണ്ടി എന്നിവർ സന്നിഹിതരായിരുന്നു. വാശിയേറിയ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും വിജയികളായവർക്കും അനുമോദനങ്ങൾ.

ബുക്കാനൻ സ്ക്കൂൾ കലോതസവം 2019 ഉദ്ഘാടനം

സ്ക്കൂൾ തെരഞ്ഞെടുപ്പ് 2019-20

സ്ക്കൂൾ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 25 ാം തീയതി നടന്നു. രാവിലെ മണിക്ക് ക്ലാസ്സ് ലീഡറിനെ തെരഞ്ഞെടുത്തു. ഉച്ചയ്ക്ക് 2മണിക്ക് ക്ലാസ്സ് ലീഡറുമാർ ചേർന്ന് സ്ക്കൂൾ ലീഡറിനെ തെരഞ്ഞെടുത്തു സമ്മതി സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സ്ക്കൂൾ ലീഡറായി ഹെമി റേചേ്ചൽ തെരഞ്ഞെടുക്കപ്പെട്ടു.

ബുക്കാനൻ തെരഞ്ഞെടുപ്പ് 2019-20

പി.ടി.എ. പൊതുസമ്മേളനം

28/06/2019 ൽ പ്രഥമ പി.ടി.എ. പൊതുസമ്മേളനം നടന്നു. പി.ടി.എ. പൊതുസമ്മേളനം , തെരഞ്ഞടുപ്പ്, എസ് എസ് എൽ സി അവാർഡ് ദാനം എന്നിവ ഉൾപ്പെട്ടിരുന്നു. ലോക്കൽ മാനേജർ  യോഗം ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളുടെ ഭവന സന്ദർശനം

എല്ലാ വർഷവും വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും ജൂൺ മാസത്തിൽ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.അതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന് ക്രോഡീകരിച്ച് റിപ്പോർട്ട് ഹെഡ്‌മാസ്റ്റർക്കും പി.ടി.എ കമ്മിറ്റിക്കും കൈമാറുന്നു. തുടർന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്കൂളിനാകുന്ന വിധത്തിലുള്ള സഹായം കുട്ടികൾക്ക് ചെയ്ത് കൊടുക്കുന്നു.

സ്ക്കൂൾ അസംബ്ലി

എല്ലാ തിങ്കളാഴ്ചയും ഓരോ ക്ലാസ്സുകളുടെ നേതൃത്വത്തിൽ അസംബ്ലി നടത്തുന്നു. എല്ലാ ബുധനാഴ്ചയും മാസ് ഡ്രിൽ നടത്തപ്പെടുന്നു. ചൊവ്വ മലയാളത്തിലും ബുധൻ ഹിന്ദിയിലും വ്യാഴം ഇംഗ്ലീഷിലും പ്രാർത്ഥനയും പ്രതിജ്ഞയും നടത്തുന്നു.

ദിനാചരണങ്ങൾ 2019-20

ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019

ഇൻഡ്യയുടെ 73ാം സ്വതന്ത്ര്യ ദിനം ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂളിൽ ആഘോഷിച്ചു ചിങ്ങവനം സി.ഐ. രതീഷ് കുമാർ പതാകയുയർത്തി , മുഖ്യ സന്ദേശം നൽകി. ജനമൈത്രി പോലീസ് സിആർ ഒ എം ജി ഗോപകുമാർ , റവ. സബി മാത്യു, റ്റി. റ്റി ഐ പ്രിൻസിപ്പൽ ജെസ്സി വർഗ്ഗീസ് ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടി എന്നിവർ ആശംസകൾ നേർന്നു. പോലീസ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, അദ്ധ്യപകർ, വിദ്ധ്യാർത്ഥിനികൾ സന്നിഹിതരായിരുന്നു

ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019
ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019
ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019
ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019

പരിസ്ഥിതി ദിനം

ജൂൺ 6 പരിസ്ഥിതി ദിനമായി ആചരിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം നടത്തി., ഹരിതപ്രവേശനോത്സവം ആചരിച്ചു

ഓണത്തിന് ഒരു മുറം പച്ചക്കറി"

പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നാട്ടകം കൃഷിഭവനുമായി ചേർന്ന് 03/07/19 ൽ "ഓണത്തിന് ഒരു മുറം പച്ചക്കറി" എന്ന പദ്ധതിയുടെ ഭാഗമായി വിഷരഹിതപച്ചക്കറി യുടെ പ്രാധാന്യത്തെപ്പറ്റി കൃഷി ഓഫീസർ വൃന്ദ ക്ലാസ്സ് എടുത്തു എല്ലാ കുട്ടികൾക്കും വിത്തു വിതരണം നടത്തി

പരിസ്ഥിതി സംരക്ഷണ അവബോധം ജനങ്ങൾക്ക് കൊടുക്കുന്നതിനായി സ്ക്കൂൾ നാടകക്കളരിയും നല്ലപാഠം യൂണിറ്റും പരിസ്ഥിതി ക്ലബ്ബും കൈകോർത്തപ്പോൾ ബഷീറിന്റെ തേന്മാവ് നാടകമായി.

നാടകം കാണുവാൻ ക്ലിക്ക് ചെയ്യുക

വായനാദിനം: ജൂൺ 19

വായനാ വാരാഘോഷത്തിന്റെ ഉദ്ഘാടനം മുൻ പി ടി എ പ്രസിഡന്റ് ശ്രീ ദിലീപ് കുമാർ നിർവ്വഹിച്ചു. കൂടാതെ സ്കൂൾ ലൈബ്രറിയിലേയ്ക്ക് 100 പുസ്തകങ്ങൾ സംഭാവന ചെയ്തു വായനയുടെ പ്രസക്തിയെ കുറിച്ച് റവ. സബി മാത്യു പ്രസംഗിച്ചു.ലോക്കൽ മാനേജർ റവ.വർക്കി തോമസ് പി ടി എ പ്രസിഡൻറ് ശ്രീ രവീന്ദ്രകുമാർ എന്നിവർ ആശംസകൾ നേർന്നു. വായനാ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു വായനാ വാരാഘോഷത്തിന്റെ അവസാന ദിനത്തിൽ( 12//07/19) വിവിധ ക്ലബ് ബുകളുടെ ഉദ്ഘാടനം നടത്തപ്പെട്ടു കഥകളി സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളവർമ്മ പ്രമുഖ പ്രഭാഷകനുമാണ്. കേരളവർമ്മ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു

വായനാ വാരാഘോഷത്തിന്റെ ഭാഗമായി നല്ലപാഠം കുട്ടികളുടെ നേതൃത്വത്തിൽ പുസ്തക സമാഹരണം നടത്തി ലൈബ്രറി വിപുലീകരണം നടത്തി

ലഹരിവിരുദ്ധദിനം

ജൂൺ 26 ലഹരിവിരുദ്ധദിനമായി ആഘോഷിച്ചു ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു 1/07/19 ൽ ചിങ്ങവനം സി. ഐ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.

ബുക്കാനൻ ഓണാഘോഷം 2019

ബുക്കാനൻ ഓണാഘോഷം 2019 ഓഗസ്റ്റ് ന് അത്തപ്പൂക്കളമൊരുക്കി , വിവിധ കളികളാടെ ഓണം ആഘോഷിച്ചു. പായസവിതരണവുമുണ്ടായിരുന്നു.

ബുക്കാനൻ ]ഓണാഘോഷം 2019
ബുക്കാനൻ ]ഓണാഘോഷം 2019

പ്രളയദുരിതാശ്വാസ പ്രവർത്തനം

പി ടി എയും വിദ്യാർത്ഥിനികളും പ്രളയദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചു ഭക്ഷണ പദാർത്ഥങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.

പ്രളയദുരിതാശ്വാസവുമായി ബുക്കാനൻ സ്ക്കൂൾ 2019
പ്രളയദുരിതാശ്വാസവുമായി ബുക്കാനൻ സ്ക്കൂൾ 2019

ഫിറ്റ് ഇൻഡ്യ മൂവ്മെന്റ്

ഓഗസ്റ്റ് 29 ന് ദേശീയ സ്പോർട്സ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹിയിൽ ഫിറ്റ് ഇൻഡ്യ മൂവ്മെന്റിന് തുടക്കം കുറിച്ചു. ജീവിത ശൈലി മാറ്റി ശാരീരിക ക്ഷമതയുള്ളവരായിരിക്കുവാൻ പ്രധാനമന്ത്രി ജനങ്ങളെ ആഹ്വാനം ചെയ്തു. ഓഗസ്റ്റ് 29 ന് ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് ഉദ്ഘാടനം തൽസമയ സംപ്രേഷണം ടിവി വഴി കുട്ടികളെ കാണിച്ചു.

അദ്ധ്യാപകദിനം

ഓണപ്പരീക്ഷയ്ക്കിടയിലും വിദ്യാർത്ഥിനികൾ അദ്ധ്യാപകർക്ക് പനിനീർപുഷ്പങ്ങൾ നൽകി ആദരിച്ചു. അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക അദ്ധ്യാപകദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.

അദ്ധ്യാപകദിനത്തിൽ അദ്ധ്യാപികയെ ആദരിക്കുന്ന കുട്ടികൾ

ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂളിൽ "ഊർജസ്വരാജ് "

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-ാംജന്മദിനാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 18ാം തീയതി ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂളിലെ അടൽ ടിങ്കറീംഗ് ലാബിന്റെ ആഭിമുഖ്യത്തിൽ ബുക്കാനൻ സ്റ്റുഡന്റ് സോളാർ അംബാസഡർമാർ "ഊർജസ്വരാജ് " പദ്ധതിക്ക് തുടക്കം കുറിച്ചു. റവ. സബി മാത്യു അച്ചൻ ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് ജോൺസൺ (ഹെഡ് മാസ്റ്റർ , ഗവ.യുപിഎസ് പള്ളം) മേരി മാണി (റിട്ട. ഹെഡ് മിസ്ട്രസ് ബിഐജിഎച്ച് എസ് പള്ളം) എന്നിവർ ആശംസകൾ നേർ‍ന്നു. റവ. വർക്കി തോമസ് സോളാർ ലാമ്പ് ജെസ്സിമോൾ (ബി ഐ റ്റി റ്റി ഐ പള്ളം)ക്ക് നൽകി കൊണ്ട് സമൂഹത്തിന് സന്ദേശം നൽകി. ആർ. പിമാരായി ബിന്ദു പി ചാക്കോ, സനിലമോൾ എന്നിവർ സേവനമനുഷ്ഠിച്ചു. ഐ.ഐ ടി ബോംബെ, ഗാന്ധി ഗ്ലോബൽ സോളാർ യാത്ര എന്നിവരുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ബുക്കാനൻ സോളാർ അംബാസഡർ വർക്ക്ഷോപ്പ് 2019

കേരളപിറവി ദിനാഘോഷം

തൂവാല വിപ്ളവം

സ്ക്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 6/11/2019 എച്ച് വൺ എൻ വൺ, ഡിഫ്‍ത്തീരിയ, നിപ്പ എന്നീ സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണക്ലാസ്സ്- "തൂവാലവിപ്ലവം" നാട്ടകം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർ അനുഷ് എടുത്തു.. തൂവാല ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഡോക്ടർ വ്യക്തമാക്കി. എല്ലാവിദ്യാർത്ഥികൾക്കും ജോൺസ് വീൽ ക്ലബ്ബ് സൗജന്യമായി തൂവാല നൽകി.

പ്രതിഭകളെ ആദരിക്കൽ & ശിശുദിനാഘോഷം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന " വിദ്യാലയം പ്രതിഭകളിലേക്ക് " പ്രോഗ്രാമിനോടു ബന്ധിച്ച് നവംബർ 14 നടന്ന ശിശുദിനാഘോഷ പരിപാടിയിൽ ഗസൽ ഗായകനും ആറാം ക്ലാസ്സിലെ സാരംഗിയുടെ പിതാവുമായ ശ്രീ ശ്യാം മോഹനെ ആദരിച്ചു. തുടർന്ന് അദ്ദേഹം ഗസൽ ആലപിച്ചു. വിദ്യാർത്ഥിനികളുമായി സംവദിച്ചു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി പായസവിതരണം നടത്തി.

എസ്‍ പി സി - ലഹരി വിരുദ്ധ പ്രവർത്തനം

18/11/19 സൈബർ സെല്ലിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി കാഴ്‍ചകൂത്ത് എന്ന ഏക പാത്ര നാടകം ചങ്ങനാശ്ശേരി എ എസ് ഐ മുഹമ്മദ് ഷെഫീക്ക് അവതരിപ്പിച്ചു.

പ്രതിഭയുടെ ഭവനത്തിൽ

19/11/19 ഗസൽ ഗായകുനും തുകൽവാദ്യോപകരണ നിർമ്മാതാവുമായ ശ്യാം മോഹന്റെ ഭവനത്തിൽ കുട്ടികളും അദ്ധ്യാപകരും പോയി, അദ്ദേഹത്തിന്റെ അനുഭവങ്ങൾ കുുട്ടികളുമായി പങ്കുവെച്ചു

26/11/19 ഭരണഘടനാ ദിനാചരണം

പൊതുസമ്മേളനം, ഭരണഘടനാഭാഗം വായിക്കൽ തുടങ്ങിയവ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽനടത്തി.

29/11/19 ഭിന്ന ശേഷി വാരാചരണം

- പോസ്റ്റർ, ചിത്രരചനാ മത്സരങ്ങൾ നടത്തി

02/12/2019 എയ്ഡ്‍സ് ദിനാചരണം

- Health Club ബോധവത്കരണം സൂസൻ ടീച്ചർ നടത്തി, വീഡിയോ പ്രദർശിപ്പിച്ചു.

05/12/19 X' mas

X'mas Bell ന്റെ ആകൃതിയിൽ കുട്ടികൾ അണി നിരന്ന് മെഗാ ക്രിസ്തുമസ് കരോൾ അവതരിപ്പിച്ചു, തുടർന്ന് ക്രിസ്തുമസ് പരിപാടികൾ നടന്നു.

നവജീവൻ ട്രസ്റ്റ് സന്ദർശനം

അശരണരും ആലംബഹീനരുമായവരോട് കരുണയോടെ പെരുമാറുന്നതിനും കുട്ടികളിൽ നല്ല മനോഭാവം വളർത്തുന്നതിനും അവരുമായി സംവദിക്കുന്നതിന് അവസരമുണ്ടാക്കുന്നതിനായി 06/12/19 പള്ളം ബി.ഐ.ജി.എച്ച്എസ് നല്ലപാഠം യൂണിറ്റ് നവജീവൻ ട്രസ്റ്റ് സന്ദർശനം നടത്തി. പി യു തോമസ് സാറിനെ ആദരിക്കുകയും, കുട്ടികൾ ക്രിസ്തുമസ് പരിപാടികൾ അവതരിപ്പിച്ചു

സംഘടനകൾ, ക്ലബ്ബുകൾ....

എസ്. പി. സി

ക്ലിക്ക് ചെയ്യുക

ഗൈഡിംഗ്

കൂടുതലറിയാൻ ക്ലിക്ക് ചെയ്യൂ...

റെഡ് ക്രോസ്

ക്ലിക്ക് ചെയ്യുക

അടൽ ടിങ്കറിംഗ് ലാബ്

ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌ക്കൂൾ പള്ളം "അടൽ ടി‍ങ്കറിംഗ് ലാബ് " വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കാവശ്യമായ കഴിവുകളുള്ളവരും സാങ്കേതിക വിദ്ധരുമാക്കി, ഇന്ത്യയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് സ്‌ക്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യൂ

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070 രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട് വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക ​എന്ന ലക്ഷ്യത്തോടെ ലിറ്റിൽകൈറ്റ്സ് 2018ൽ ആരംഭിച്ചു.

ഡിജിറ്റൽ പൂക്കളനിർമ്മാണവും പ്രദർശനവും

ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ രണ്ടിന് ഡിജിറ്റൽ പൂക്കളനിർമ്മാണവും പ്രദർശനവും നടത്തി. 22 കുട്ടികൾ പങ്കെടുത്തു.

കൂടുതലറിയാൻ ....................ലിറ്റിൽ കൈറ്റ്സ് ക്ലിക്ക് ചെയ്യൂ......

കങ്ഫു പരിശീലനം

മാറുന്ന ജീവിതസാഹചര്യങ്ങളിൽ ധീരതയോടെ മുന്നേറുവാൻ പെൺകുട്ടികൾക്ക് ശാരീരികവും മാനസ്സികവുമായ പരിശീലനം ആവശ്യമാണ് ഈ ലക്ഷ്യത്തോടെ കുട്ടികൾക്ക് കങ്ഫു പരിശീലനം നൽകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പരിശീലനം നൽകുന്നു. ജിൻറാ മെർലിൻ , ജോളി മേരി എന്നിവർ ചുമതല വഹിക്കുന്നു

നല്ലപാഠം

കുട്ടികളിൽ മൂല്യങ്ങളും സാമൂഹ്യ പ്രതിബദ്ധതയും വളർത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ്, വൃദ്ധർക്കൊപ്പം ഒരു ദിനം , ഭിന്നശേഷിക്കാരുമായി ഒരു ദിനം, പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങ്ൾ തുടങ്ങി കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുന്ന ഏതു പ്രവർത്തനവും ഏറ്റെടുത്തു നടത്തുന്നു. മലയാള മനോരമയുമായുടെ നല്ലപാഠം പദ്ധതിയിൽ അംഗത്വമുണ്ട്.

കൗൺസലിംഗ് ക്ലാസ്സുകൾ

എല്ലാ ടേമിലും കുട്ടികൾക്കും മാതാപിതാക്കൾക്കും കൗൺസലിംഗ് ക്ലാസ്സുകൾ നടത്തുന്നു

സന്മാർഗ്ഗ പഠനക്ലാസ്സുകൾ

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 9.45 വരെ ക്രിസ്ത്യാനികൾക്ക് വേദ പഠന ക്ലാസ്സും മറ്റു മതസ്ഥരായവർക്ക് സന്മാർഗ്ഗ പഠന ക്ലാസ്സും ക്രമീകരിച്ചിരിക്കുന്നു.

പാഠ്യേതരപ്രവർത്തനങ്ങൾ

ക്രമനമ്പർ ക്ലബ്ബുകൾ/ഒാർഗനൈസേഷൻ ടീച്ചർ-ഇൻചാർജ്
1 ജൂനിയർ റെഡ്ക്രോസ് ഷേർളിമോൾ കെ ജെ
2 ഗൈഡ്സ് സബിത തോമസ്
3 എസ്.പി. സി സോഫി സാം, ഷേർളിമോൾ കെ ജെ
4 ലിറ്റിൽ കൈറ്റ്സ് ബിന്ദു പി ചാക്കോ, റിൻസി എം പോൾ
5 ഗണിതക്ലബ്ബ് ഷീജ മറിയം കുര്യൻ, ജെസി ബെന്നി
6 സയൻസ് ക്ലബ്ബ് റിൻസി എം പോൾ, ലിസമ്മ റ്റി തോമസ്
7 സോഷ്യൽസയൻസ് ക്ലബ്ബ് ജെസം ആര്യാട്ട്
8 ലഹരി വിരുദ്ധ ക്ലബ്ബ് ഷീബ മേരി ചെറിയൻ
9 സ്കൂൾസുരക്ഷക്ലബ്ബ് സോഫി സാം
10 ഊർജ്ജ സംരക്ഷണ ക്ലബ്ബ് റിൻസി എം പോൾ
11 ഹെൽത്ത് ക്ലബ്ബ് സൂസൻ ജോർജ്
12 സ്പോർട്സ് ക്ലബ്ബ് സോഫി സാം
13 ആർട്സ് ക്ലബ്ബ്ക്ലബ്ബ് മഞ്ചൂ എം കുഞ്ഞ്
14 പരിസ്ഥിതി ക്ലബ്ബ് ജസിയമ്മ ആൻഡ്രൂസ്
15 വിദ്യാരംഗം കലാസാഹിത്യവേദി ലിസി ജോൺ, ഷേർളിമോൾ കെ ജെ
16 സ്കൂൾഗ്രന്ഥശാല ലൈലാമ്മ ഐസക്ക്
17 റിലീജിയസ് ക്ലബ്ബ് ഷീബ മേരി ചെറിയാൻ
18 ഹെറിറ്റേജ് ക്ലബ്ബ ഡയ്സി ജോർജ്
19 സ്ക്കൂൾസൊസൈറ്റി മാഗി പിജോൺ
20 എ.ടി.എൽ ബിന്ദു പി ചാക്കോ

ഗാലറി 2019-20

ബുക്കാനൻ ശിശുദിനാഘോഷം
ബുക്കാനൻ ശിശുദിനാഘോഷം
ബുക്കാനൻ ശിശുദിനാഘോഷം
ബുക്കാനൻ ശിശുദിനാഘോഷം
ബുക്കാനൻ ശിശുദിനാഘോഷം
" വിദ്യാലയം പ്രതിഭകളിലേക്ക് "
" വിദ്യാലയം പ്രതിഭകളിലേക്ക് "
" വിദ്യാലയം പ്രതിഭകളിലേക്ക് "
സോളാർ അംബാസഡർ വർക്ക്ഷോപ്പ്
ബുക്കാനൻ ഊർജസ്വരാജ്
ബുക്കാനൻ സോളാർ അംബാസഡർ വർക്ക്ഷോപ്പ് 2019
ബുക്കാനൻ ശാസ്ത്രോത്സവം 2019
ബുക്കാനൻ ശാസ്ത്രോത്സവം 2019
ബുക്കാനൻ ശാസ്ത്രോത്സവം 2019
ബുക്കാനൻ സ്ക്കൂൾ കലോതസവം 2019
ബുക്കാനൻ സ്ക്കൂൾ കലോത്സവം 2019
ബുക്കാനൻ സ്ക്കൂൾ കലോതസവം 2019
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് - പ്രതിജ്ഞ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്
ബുക്കാനൻ എസ്.പി.സി
കങ്ഫു പരിശീലനം
ബുക്കാനൻ റോബോട്ടിക്സ് ക്ലാസ്സ്
ബുക്കാനൻ റോബോട്ടിക്സ് എക്സിബിഷൻ
ബുക്കാനൻ ഡിജിറ്റൽ പൂക്കളം
ബുക്കാനൻ ഡിജിറ്റൽ പൂക്കളം
ബുക്കാനൻ അത്തപ്പൂക്കളം 2019
ദിനാചരണങ്ങൾ ദിനാചരണങ്ങൾ 2019-20 ദിനാചരണങ്ങൾ 2019-20
സ്ക്കൂൾ മാഗസിൻ പ്രകാശനകർമം
വായനാവാരം
വായനാവാരം ഉദ്ഘാടനം
വായനാവാരം 2019 പുസ്തകശേഖരണം
ബുക്കാനൻ വിവിധക്ലബ്ബുകളുടെ ഉദ്ഘാടനം
വായനാക്കളരി
ബുക്കാനൻ വായനക്കളരി 2019 ഉദ്ഘാടനം
വായനക്കളരി ഉദ്ഘാടനം വാർത്ത
ബുക്കാനൻ വായനാവാരം
പി. ടി .എ
2019 ബുക്കാനൻ പി. ടി.എ പൊതുസമ്മേളനം
2019 ബുക്കാനൻ പി. ടി.എ പൊതുസമ്മേളനം മുഖ്യപ്രഭാഷണം
ബുക്കാനൻ പി.ടി.എ 2019-20
സംഗീതദിനം
ബുക്കാനൻ സംഗീതദിനം 2019
ഓണത്തിന് ഒരു മുറം പച്ചക്കറി
ഓണത്തിന് ഒരു മുറം പച്ചക്കറി ഉദ്ഘാടനം
യോഗാദിനം
ബുക്കാനൻ യോഗാദിനം 2019
ബുക്കാനൻ യോഗ2019
ലഹരിവിരുദ്ധദിനം
കൗൺസലിംഗ് ക്ലാസ്സുകൾ
കൗൺസലിംഗ് ക്ലാസ്സ് - 2019 Fiji Antony TRADA
കൗൺസലിംഗ് ക്ലാസ്സ് - 2019 Fiji Antony TRADA
ലഹരി വിരുദ്ധപ്രതിജ്ഞ
ബുക്കാനൻ നല്ലപാഠം യൂണിറ്റ്
വൃക്ഷത്തൈവിതരണം
നല്ലപാഠം പത്രവാർത്തകൾ
തേൻമാവ് നാടകാവതരണം
തേൻമാവ് നാടകാവതരണം പന്നിമറ്റം കവലയിൽ
തേൻമാവ് നാടകാവതരണം പന്നിമറ്റം കവലയിൽ
ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് ടി വി യിൽ
ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് ഉദ്ഘാടനം ടി വി യിൽ
ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് ടി വി യിൽ


--- == -