ജി.എച്ച്.എസ്.എസ്. മാറഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 17 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19054 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
വിലാസം
മാറഞ്ചേരി

പി.ഒ,
മാറഞ്ചേരി
,
679584
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഫോൺ04942671516
ഇമെയിൽghssmaranchery2008@gmail.com
കോഡുകൾ
സ്കൂൾ കോഡ്19054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉഷ അമ്മാൾ
പ്രധാന അദ്ധ്യാപകൻഎ.സി. പ്രേമരാജൻ
അവസാനം തിരുത്തിയത്
17-09-202019054


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ മാറഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്കൂൾ ആണ് ജി.എച്ച്.എസ്.എസ് മാറഞ്ചേരി.

ചരിത്രം

വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയിൽ ഏറെക്കുറെ മുന്നിട്ടു നില്ക്കുന്ന പ്രദേശമാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. കേരള ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള, ഒരു കാലത്ത് ആചാരാനുഷ്ഠാന പ്രശ്നങ്ങൾ സംബന്ധിച്ച് കേരളത്തിലെ അവസാന വാക്കായിരുന്ന ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ ഉറവിടമായ മാറഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു ഹയർ സെക്കന്ററി സ്കൂളാണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മാറഞ്ചേരി സ്കൂൾ എന്നറിയപ്പെടുന്ന ജി.എച്ച്.എസ്.എസ്.മാറഞ്ചേരി. പഴയ കാലത്തെ ഓത്തു പള്ളികളും എഴുത്ത് പള്ളികളുമാണ് ഈ പഞ്ചായത്തിലെ സ്വകാര്യ സർക്കാർ വിദ്യാലയങ്ങളുടെ ഉറവിടങ്ങൾ ഏകദേശം നൂറ് വർഷങ്ങൾക്ക് മുൻപ് 1910ൽ മാറഞ്ചേരി കണ്ണേങ്കലത്ത് തറവാട്ടു കാരിൽ നിന്നും ദാനമായി ലഭിച്ച സ്ഥലത്ത് ബോർഡ് എലമെൻററി സ്കൂൾ എന്ന പേരിൽ മാറഞ്ചേരി സ്കൂളിന് തുടക്കം കുറിച്ചു.ആദ്യകാലത്ത് അടിയോടി മാസ്റ്റർ സ്കൂൾ എന്നും നാട്ടുകാർ വിളിച്ചിരുന്ന സ്കൂൾ ക്രമേണ ലോവർ പ്രൈമറിയായും അപ്പർ പ്രൈമറിയായും ഉയർന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർതൃസമിതി യോഗങ്ങൾ നടക്കുകയും ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് എത്തിച്ചേരുകയും ചെയ്തു. സ്കൂളിനോട് ചേർന്നുള്ള 4 ഏക്കർ 7 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതിന് ആവശ്യമായ 27100 രൂപ സ്കൂൾ സ്പോൺസറിംഗ് കമ്മറ്റി നാട്ടുകാരിൽ നിന്ന് പിരിച്ച് ട്രഷറിയിൽ അടയ്ക്കണമെന്നും 6 ക്ലാസ് മുറികളുള്ള താല്ക്കാലിക കെട്ടിടവും ഉപകരണങ്ങളും പി.ടി.എ ഉണ്ടാക്കണമെന്നുള്ള കരാർ വ്യവസ്ഥയിൽ ഹൈസ്കൂൾ ആയി മാറി.ഇ.കൊച്ചുകുട്ടൻ രാജ ആയിരുന്നു ആദ്യത്തെ ഹൈസ്കൂൾ പ്രധാനാധ്യാപകൻ.1974ൽ ഹൈസ്കൂൾ ആയി ഉയർത്തിയതോടുകൂടി സ്കൂളിന് ആവശ്യമായ കെട്ടിടങ്ങളും കളിസ്ഥലവും അനുബന്ധ സൗകര്യങ്ങളും ലഭിക്കുന്നതിനായി സ്ഥലം അക്വയർ ചെയ്യുന്നതിനു വേണ്ടി 4 ഏക്കർ 7 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ 27100 രൂപ പൊന്നാനി സബ്ട്രഷറിയിൽ അടയ്ക്കുകയുണ്ടായി.

വളരെ പരിമിതമായ കെട്ടിട സൗകര്യങ്ങളോടെ മാത്രം പ്രവർത്തിച്ചിരുന്ന സ്കൂൾ 1998 ൽ ഹയർ സെക്കൻററിയായും ഉയർത്തി.അന്നത്തെ പി.ടി.എ യുടെയും നാട്ടുകാരുടെയും സഹായത്തോടെ സ്ഥലം വാങ്ങുകയും ചെയ്തു.ഇതിന്റെ ഫലമായാണ് ഇന്നത്തെ നിലയിൽ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളത്.

ഹൈസ്ക്കൂൾ ആയതിന് ശേഷം സ്കൂളിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി നാട്ടുകാരുടെയും സ്കൂൾ അഭ്യുദയകാംക്ഷികളുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ടതാണ് സ്കൂളിന് 2 ക്ലാസ് മുറികൾ നിർമ്മിച്ചു നല്കിയ ശ്രീ. പുക്കയിൽ മുസ്തഫയുടെ പേര്. അദ്ദേഹം സംഭാവന ചെയ്ത ക്ലാസ് മുറികളോടെയാണ് സ്കൂളിന്റെ ഭൗതിക പുരോഗതിക്ക് തുടക്കമായത്. അബുദാബി സാധു സംരക്ഷണ സമിതിയും കെ.എം ട്രേഡേഴ്സും നല്കിയ സഹായങ്ങൾ ക്ലാസ് മുറികളുടെ എണ്ണം കൂട്ടി. 1998 ൽ സ്കൂൾ ഹയർ സെക്കൻററിയായി ഉയർന്നു. സ്കൂളിന്റെ ആദ്യ പ്രിൻസിപ്പാൾ ശ്രീ.സി.സി.ചെറിയാൻ മാസ്റ്ററും സ്കൂൾ പി.ടി.എ കമ്മറ്റിയും ചേർന്ന് ധനശേഖരണാർത്ഥം നടത്തിയ വിവിധ പരിപാടികളിൽ നിന്ന് സമാഹരിച്ച തുകയും സ്കൂളിന്റെ ഭൗതിക പുരോഗതിക്ക് ആക്കം കൂട്ടി. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കടന്നുകയറ്റത്തോടുകൂടി അധികാരത്തിലെത്തിയ ത്രിതല പഞ്ചായത്തുകളുടെയും എം.പി, എം.എൽ.എ ഫണ്ടുകളുടെയും സഹായങ്ങളുടെ ഫലമായി സ്കൂളിന് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കാൻ സാധിച്ചു. ചെറിയാൻ മാസ്റ്ററുടെയും അന്നത്തെ ചെറുപ്പക്കാരായ അധ്യാപകരുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി കേവലം 16% മാത്രം വിജയം ഉണ്ടായിരുന്ന സ്കൂളിനെ പടിപടിയായി ഉയർത്തി 99% വരെ എത്തിക്കാൻ സാധിച്ചു. 1999 മുതലാണ് സ്കൂളിന്റെ അക്കാദമിക രംഗത്തെ പരിവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .ആ വർഷത്തെ എസ്.എസ്.എൽ.സി. റിസൾട്ട് 16 % ആയിരുന്നു.ഇതിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾക്ക് ഹെഡ് മാസ്റ്റർ ശ്രീ.സി.സി.ചെറിയാൻ മാസ്റ്റർ നേതൃത്വം നല്കി.16 ൽ നിന്ന് 42 ശതമാനത്തിലേയ്ക്ക് റിസൾട്ട് എത്തിയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം തുടങ്ങി വച്ച പ്രവർത്തനങ്ങൾ കാലോചിതമായി നവീകരിച്ച് തുടർന്ന് വന്ന ഹെഡ്മാസ്റ്റർമാരും പ്രവർത്തിച്ചു.2001-02 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള സി.എച്ച്.മുഹമ്മദ് കോയ അവാർഡ് മാറഞ്ചേരി സ്കൂളിന് ലഭിച്ചു.ശ്രീ. ഇസ്മയിൽ മാസ്റ്റർ ആയിരുന്നു അന്നത്തെ പി.ടി.എ പ്രസിഡണ്ട്.ശ്രീ.സി.സി.ചെറിയാൻ മാസ്റ്റർ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേടി. പിന്നീട് ഹെഡ്മാസ്റ്ററായ ശ്രീ.ജനാർദ്ധനൻ മാസ്റ്ററും സ്കൂളിന്റെ സമഗ്രപുരോഗതിക്കായി പ്രവർത്തിച്ചു.ജനാർദ്ധനൻ മാസ്റ്ററുടെ കാലത്ത് റിസൾട്ട് 95 ശതമാനത്തിലെത്തി. മികച്ച അധ്യാപകനുള്ള സംസ്ഥാനപുരസ്കാരം അദ്ധേഹം മാറഞ്ചേരിയിലേക്ക് കൊണ്ടുവന്നു. എസ്.എസ്.എൽ.സി. റിസൾട്ട് 1999-16%, 2000-32%, 2001-28%, 2002-42%, 2003-46%, 2004-56%, 2005-48%, 2006-59%, 2007-88%, 2008-95%, 2009-95%, 2010-97%, 2011-98% , 2012-98 %, 2013-96%, 2014-98%, 2015-99% ഇന്ന് മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ മലപ്പുറം ജില്ലയിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു സർക്കാർ സ്കൂളാണ്. ഹെഡ്മാസ്റ്റർ ശ്രീ.എ.സി.പ്രേമരാജനും പ്രിൻസിപ്പാൾ ശ്രീമതി.ഉഷ അമ്മാളും അധ്യാപക അധ്യാപകേതര ജീവനക്കാരും രണ്ടായിരത്തി അഞ്ഞൂറിൽപ്പരം കുട്ടികളും ചേർന്ന് പുതിയ ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഭൗതികസൗകര്യങ്ങൾ

പൂർണ്ണമായും ചുറ്റുമതിലോടു കൂടി1ഏക്കർ 23സെൻറ് സ്ഥലപരിമിതിക്കുള്ളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ഹൈസ്കൂളിനും ഹയർ സെക്കന്റററിയ്ക്കും പ്രത്യേകം സ്റ്റാഫ് റൂം, ഓഫീസ് ,ലൈബ്രറി,ലാബ്, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ ഉണ്ടെങ്കിലും ക്ലാസ് മുറികളുടെയും കളിസ്ഥലത്തിന്റെയും കമ്പ്യൂട്ടറുകളുടെയും അപര്യാപ്തത സ്കൂളിനെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.ഇ.കൊച്ചുകുട്ടൻ രാജ,

ശ്രീമതി.ലീലാവതി.

ശ്രീ. മായിൻ.

ശ്രീമതി. പ്രേമ കുമാരി

ശ്രീമതി. മേരി.

ശ്രീമതി.സുകുമാരി.

ശ്രീ.ബാപ്പുട്ടി മാസ്റ്റർ,

ശ്രീ.രാമൻ,

ശ്രീ.അബൂബക്കർ,

ശ്രീമതി. സോഫിയ,

ശ്രീമതി.വി.എൻ.കമലം,

ശ്രീ .സി .സി .ചെറിയാൻ,

ശ്രീമതി. ശകുന്തള,

ശ്രീമതി.പമീല പോൾ,

ശ്രീമതി. കൗസല്യ,

ശ്രീ.ജനാർദ്ധനൻ,

ശ്രീ.യു.എം.വാസുദേവൻ നമ്പൂതിരി,

ശ്രീ.കെ.യൂസഫ്,

ശ്രീമതി.ഭാനുമതി പട്ടല്ലൂർ,

ശ്രീ.പി.പി. കൃഷ്ണകുമാർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ. എം.കെ.സക്കീർ,കേുരള പബ്ളിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
{{#multimaps: 10.734433, 75.975310 | width=800px | zoom=16 }}  {{#multimaps: 11.04848, 76.071535 | width=800px | zoom=16 }}