മുയ്യം യു.പി. സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:11, 13 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13851 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
മുയ്യം യു.പി. സ്ക്കൂൾ
വിലാസം
കണ്ണൂർ


കണ്ണൂർ
,
670142
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ9447405996
ഇമെയിൽmuyyamup@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13851 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഒ.എം ഉഷ
അവസാനം തിരുത്തിയത്
13-09-202013851


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ്- പറശ്ശിനിക്കടവ് റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലത്തിൽ മുയ്യം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് മുയ്യം എ.യു.പി സ്കൂൾ. ദീർഘകാലം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ശ്രീ എം.എം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ഥാപക മാനേജർ. 1932 ലാണ് മൂന്നാം തരം വരെയുള്ള ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു കൊണ്ട് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.എന്നാൽ സ്കൂളിന് സർക്കാർ അംഗീകാരം ലഭിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ സരസ്വതി ക്ഷേത്രത്തിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നതായി അലിഖിത രേഖകളിലൂടെ പറയപ്പെടുന്നു. ഉൾപ്രദേശമായ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സാഹചര്യമോ പ്രോത്സാഹനമോ ലഭിക്കാതിരുന്ന ആ കാലഘട്ടത്തിൽ മയ്യിൽ ദേശത്തു നിന്ന് ഈ പ്രദേശത്തേക്ക് ഗുരുനാഥനായി കുടിയേറിപ്പാർത്ത നാട്ടുകാർ ' ദാറൂട്ടി മാസ്റ്റർ' എന്ന് വിളിക്കുന്ന രാമൻ കുട്ടി മാസ്റ്ററാണ് പള്ളിക്കൂടം എന്ന ആശയത്തിന് ഇവിടെ ഹരിശ്രീ കുറിച്ചത്.മുയ്യം യു.പി സ്കൂളിന്റെ ചരിത്രത്തിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയാണ് ദാറൂട്ടി മാസ്റ്റർ. 1959-60 ൽ എട്ടാം തരത്തിനുള്ള അംഗീകാരവും ലഭിക്കുകയുണ്ടായി.എന്നാൽ 8-ാം തരം അധികകാലം പ്രവർത്തിച്ചതായി കണ്ടില്ല.

     ഈ പ്രദേശത്തെ ഭൂരിഭാഗം പേരും കൃഷിക്കാരോ കർഷക തൊഴിലാളികളോ ആയിരുന്നു.വിദ്യാലയത്തിന്റെ മുൻ ഭാഗത്ത് വ്യാപിച്ചു കിടക്കുന്ന നെൽ വയലിൽ ഞാറു നടുന്ന കാലത്തും കൊയ്ത്തു സമയത്തും സ്കൂളിന് അവധി നൽകിയിരുന്നതായി സ്കൂൾ രേഖകളിൽ കാണുന്നു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം, ഇംഗ്ലീഷ് തിയേറ്റർ, സ്മാർട്ട് ക്ലാസ്റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

നൃത്ത പരിശീലനം, ഗൈഡ്,ഗ്രീൻ ലൈറ്റ് ഇക്കോക്ലബ്ബ് കമ്പ്യൂട്ടർ പരിശീലനം

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=മുയ്യം_യു.പി._സ്ക്കൂൾ&oldid=966246" എന്ന താളിൽനിന്ന് ശേഖരിച്ചത്