(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിദ്യാലയം
വിദ്യാലയം എന്റെ വിദ്യാലയം
അറിവിന്റെ പൂന്തോട്ടമാണെന്റെ
വിദ്യാലയം
അതിൽ പൂക്കളായ്
നിറയും ഞങ്ങൾ
ശലഭമായ് പാറി നടക്കും
വാടാതെ പൊഴിയാതെ
സൂക്ഷിച്ചിടും
ഉദ്യാനപാലകരാം
എന്റെ അധ്യാപകർ
കളിയായ് ചിരിയായ്
അറിവായ്
ഓർമകൾ നൽകുമെൻ
വിദ്യാലയം
വിദ്യാലയം എന്റെ
വിദ്യാലയം
എത്ര സുന്ദരമെൻ
വിദ്യാലയം