എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/അമ്മുവും രാധയും
അമ്മുവും രാധയും
ഒരിടത്ത് അമ്മു എന്ന കുട്ടിയും അവളുടെ അമ്മൂമയും ഉണ്ടായിരുന്നു, അമ്മു സ്കൂൾ അവധിയുള്ള ദിവസങ്ങളിൽ വീട്ടു ജോലിക്ക് പോയും അമ്മൂമയുണ്ടാക്കുന്ന പലഹാരങ്ങൾ വിറ്റും ആയിരുന്നു അവർ ജീവിച്ചിരുന്നത് . ചെറുകുടിലിലായിരുന്നു അവരുടെ താമസം . അവർക്ക് സഹായത്തിന് ആരും തന്നെ ഉണ്ടായിരുന്നില്ല . അമ്മുവിന് രാധ എന്ന ഒരു കൂട്ടുകാരി ഉണ്ടായിരുന്നു . അവളുടെ അച്ഛൻ പോലീസായിരുന്നു . അമ്മുവിൻ്റെ കഷ്ടപ്പാടൊന്നും അവൾ അറിഞ്ഞിരുന്നില്ല . ഒരു ദിവസം രാധ അമ്മുവിനെ വീട്ടിലേക്ക് ക്ഷണിച്ചു .രാധയുടെ വീട് കണ്ട് അമ്മു അത്ഭുതപ്പെട്ടു .അമ്മു ഇതുവരെ കാണാത്ത പലതരം ഭക്ഷണങ്ങളും അന്ന് അവൾ കഴിച്ചു. അമ്മയും രാധയും നിർബന്ധിച്ചപ്പോൾ അമ്മു രാധയുടെ വീട്ടിൽ താമസിച്ചു . രാത്രി അവളൊരു സ്വപ്നം കണ്ടു . അവളുടെ അമ്മൂമയെ ആരൊക്കെയോ വന്ന് കൊല്ലുന്നു .വീടിന് തീ ലെക്കുന്നു .അവൾ ഞെട്ടിയുണർന്നു . പിന്നെ ഉറക്കം വന്നില്ല സൂര്യനുദിച്ചയുടെനെ അവൾ അമ്മൂമകരികിലേക്ക് ഓടി . അമ്മൂമയെ കണ്ടപ്പോൾ ആശ്വാസമായി . പിന്നീട് ഒരിക്കൽ വിവിധ തരം പലഹാരങ്ങൾ ഒരുക്കി രാധയെ അമ്മു വീട്ടിലേക് ക്ഷണിച്ചു. അമ്മുവിൻ്റെ പൊട്ടിപൊളിഞ്ഞ വീടുകണ്ട് രാധക്ക് സഹികാനായില്ല . അവൾ അവളുടെ മാതാപിതാക്കളോട് കാര്യം പറഞ്ഞു .അവർക്കും സങ്കടമായി .
അമ്മൂമ്മ രാധയെ കെട്ടിപിടിച്ചു കരഞ്ഞു . അമ്മു അവരോട് നന്ദി പറഞ്ഞു .അമ്മൂമയെ കാണാനും പലഹാരം തിന്നാനുമായി അവൾ അമ്മുവിൻ്റെ വീട്ടിലെത്തുക പതിവായി .അങ്ങനെ അമ്മൂമക്ക് രണ്ട് പേരക്കുട്ടികളായി .അവർ പിന്നീട് നല്ല കൂട്ടുകാരായി ജീവിച്ചു .
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |