എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/അമ്മുവും രാധയും

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവും രാധയും

ഒരിടത്ത് അമ്മു എന്ന കുട്ടിയും അവളുടെ അമ്മൂമയും ഉണ്ടായിരുന്നു, അമ്മു സ്കൂൾ അവധിയുള്ള ദിവസങ്ങളിൽ വീട്ടു ജോലിക്ക് പോയും അമ്മൂമയുണ്ടാക്കുന്ന പലഹാരങ്ങൾ വിറ്റും ആയിരുന്നു അവർ ജീവിച്ചിരുന്നത് .

ചെറുകുടിലിലായിരുന്നു അവരുടെ താമസം . അവർക്ക് സഹായത്തിന് ആരും തന്നെ ഉണ്ടായിരുന്നില്ല .

അമ്മുവിന് രാധ എന്ന ഒരു കൂട്ടുകാരി ഉണ്ടായിരുന്നു . അവളുടെ അച്ഛൻ പോലീസായിരുന്നു .

അമ്മുവിൻ്റെ കഷ്ടപ്പാടൊന്നും അവൾ അറിഞ്ഞിരുന്നില്ല .

ഒരു ദിവസം രാധ അമ്മുവിനെ വീട്ടിലേക്ക് ക്ഷണിച്ചു .രാധയുടെ വീട് കണ്ട് അമ്മു അത്ഭുതപ്പെട്ടു .അമ്മു ഇതുവരെ കാണാത്ത പലതരം ഭക്ഷണങ്ങളും അന്ന് അവൾ കഴിച്ചു.

അമ്മയും രാധയും നിർബന്ധിച്ചപ്പോൾ അമ്മു രാധയുടെ വീട്ടിൽ താമസിച്ചു . രാത്രി അവളൊരു സ്വപ്നം കണ്ടു .

അവളുടെ അമ്മൂമയെ ആരൊക്കെയോ വന്ന് കൊല്ലുന്നു .വീടിന് തീ ലെക്കുന്നു .അവൾ ഞെട്ടിയുണർന്നു . പിന്നെ ഉറക്കം വന്നില്ല സൂര്യനുദിച്ചയുടെനെ അവൾ അമ്മൂമകരികിലേക്ക് ഓടി .

അമ്മൂമയെ കണ്ടപ്പോൾ ആശ്വാസമായി .

പിന്നീട് ഒരിക്കൽ വിവിധ തരം പലഹാരങ്ങൾ ഒരുക്കി രാധയെ അമ്മു വീട്ടിലേക് ക്ഷണിച്ചു.

അമ്മുവിൻ്റെ പൊട്ടിപൊളിഞ്ഞ വീടുകണ്ട് രാധക്ക് സഹികാനായില്ല . അവൾ അവളുടെ മാതാപിതാക്കളോട് കാര്യം പറഞ്ഞു .അവർക്കും സങ്കടമായി .


അവർ രാധയൊടൊപ്പം അമ്മുവിൻ്റെ വീട്ടിലേക്ക് പോയി .രാധയുടെ അച്ഛൻ നല്ലൊരു വീട് വെച്ച് കൊടുക്കാൻ തീരുമാനിച്ചു . അങ്ങനെ അമ്മുവിന് നല്ല പുതിയൊരു വീട് കിട്ടി .

അമ്മൂമ്മ രാധയെ കെട്ടിപിടിച്ചു കരഞ്ഞു . അമ്മു അവരോട് നന്ദി പറഞ്ഞു .അമ്മൂമയെ കാണാനും പലഹാരം തിന്നാനുമായി അവൾ അമ്മുവിൻ്റെ വീട്ടിലെത്തുക പതിവായി .അങ്ങനെ അമ്മൂമക്ക് രണ്ട് പേരക്കുട്ടികളായി .അവർ പിന്നീട് നല്ല കൂട്ടുകാരായി ജീവിച്ചു .


റിഷിൻഷാദ്
3 B എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ