എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം/അക്ഷരവൃക്ഷം/വൈകി വന്ന ബോധം

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം/അക്ഷരവൃക്ഷം/വൈകി വന്ന ബോധം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


വൈകി വന്ന ബോധം

കോവിഡ് കാരണം മദ്രസയും സ്കൂളും അടച്ചതോടെ വീട്ടിലിരിക്കുകയാണ് ഷിബിൽ. രണ്ട് ഇക്കാക്കമാരും ഇത്താത്തയും ഉപ്പയും ഉമ്മയും അടങ്ങുന്ന കുുടുംബം. വീട്ടീൽ പന്ത് കളിക്കുമെങ്കിലും അവന് ചടപ്പായിരുന്നു. പത്താം തരത്തിൽ പഠിക്കുന്ന കൂട്ടുകാരനായ ഫാസിലിനെയും കൂട്ടി പാടത്ത് കളിക്കാനിറങ്ങി. കളിക്കിടയിൽ ഒരു വണ്ടി വരുന്നതു കണ്ടു. ഫാസിൽ ‍: ടാ….ഏതാടാ ഒരു വണ്ടി വരുന്നു.. നോക്കടാ.. ഷിബിൽ ‍‍: ഈ കൊറോണ കാലത്ത് അരാടാ വണ്ടിയുമായി പാടത്ത് കളിക്കാൻ വരിക. ഫാസിൽ ‍: നീ ആ വണ്ടി സൂക്ഷിച്ചുനോക്ക് വല്ല പോലീസുമാണോന്ന്. ഷിബിൽ ‍‍: ഒന്നു പോടാ.. അതൊന്നുമാവില്ല. ഞാനൊന്നു നോക്കട്ടേ. ഫാസിൽ ‍: ഉം.. ഷിബിൽ ‍‍: ടാ…. അത് പോലീസുവണ്ടിയാണ്. ഫാസിൽ ‍: ഏയ്…. ഓടിക്കോളിം …..പോലീസ്……… ഫാസിലിൻെറ വാക്കുകൾ കേട്ടയുടനെ എല്ലാവരും ഓടി. പക്ഷേ ഷിബിലിന് രണ്ടടി കിട്ടി. എങ്കിലും അവൻ ഓടി രക്ഷപ്പെട്ടു.ഓട്ടം നിർത്തിയത് വീട്ടിൽ എത്തിയിട്ടാണ്. ഉമ്മ : എന്താടാ… എന്താ പററിയത്? ഷിബിൽ ‍‍: അതില്ലേ ഉമ്മാ… ഇങ്ങള് ഇത്തിരി വെളളം തരീം. ഉമ്മ : ഇന്നാ വെളളം. എന്താ സംഭവിച്ചത് ? പറ.. ഷിബിൽ ‍‍: ഇന്ന് പാടത്ത് പോലീസുകാർ വന്ന് , എല്ലാവരും ഓടി. എനിക്ക് രണ്ടടി കിട്ടി. ഉമ്മ : ഞാൻ എന്നും പറയാറില്ലേ ? ഷിബിൽ ‍‍: ഇനി കൊറോണ കഴിയും വരേ ഞാൻ വീട്ടിൽ നിന്ന് പുരത്തിറങ്ങില്ല. ഉമ്മ : അത് മോന് ഇപ്പോ മനസ്സിലായില്ലേ ? ഷിബിൽ ‍‍: അതേ ഉമ്മാ….

ശുഭം കൂട്ടുകാരേ, വീട്ടിലിരിക്കുക, പുറത്തിറങ്ങരുത്. പുറത്തുപോയിവന്നാൽ കൈകൾ സോപ്പിട്ട് കഴുകുക മാസ്ക്ക് ധരിക്കുക

അദ്നാൻ. കെ.എം
മൂന്നാം തരം എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ