എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/എവിടന്നു വന്നീ കൊറോണ
എവിടന്നു വന്നീ കൊറോണ
ഞാൻ സംസാരിക്കുന്നത് കൊറോണ എന്ന മഹാമാരിയെ കുറിച്ചാണ്. നമ്മുടെ ലോകത്തിനെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന വൈറസ് ആണിത്. കൊറോണ ഭീതിയിൽ നിന്ന് ലോകത്തിനെ മുക്തരാക്കുവാൻ ഓരോ മനുഷ്യനും ബാധ്യസ്ഥനാണ് . ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ കേരളത്തിലെ തൃശൂർ ജില്ലയിലാണ്. കോവിഡ് 19 എന്നാണ് ഈ ആഗോള മഹാമാരിക്ക് ലോക ആരോഗ്യസംഘടന നൽകിയ പേര്. കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ് കോവിഡ് 19 ന്റെ പൂർണ രൂപം. ശരീരസ്രവങ്ങളിലൂടെ പകരുന്ന രോഗമാണ് കൊറോണ. ശ്വാസകോശത്തെയാണ് ഈ വൈറസ് ബാധിക്കുന്നത്. പനി , ചുമ , തൊണ്ടവേദന എന്നിവയാണ് തുടക്കത്തിൽ കൊറോണയുടെ രോഗലക്ഷണങ്ങൾ. ഇന്ന് ലോകം മുഴുവൻ ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രയത്നത്തിലാണ്. അതുകൊണ്ട് കുട്ടികളായ നമ്മുടെ ഭാഗത്തുനിന്ന് അതിനുവേണ്ടിയുള്ള ശ്രമം ഉണ്ടാകണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം