എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/വൃക്തിശുചിത്വം
വൃക്തിശുചിത്വം ലോകമെങ്ങും പേടിയോടെയാണ് ഇന്ന് ഓരോ ദിവസത്തേയും വരവേൽക്കുന്നത്.കോവിഡ്- 19 ( കൊറോണാ) എന്ന വൈറസ് ലോകത്തെ മൊത്തം ജനങ്ങളെ മരണത്തിലേക്ക് കൂട്ടികൊണ്ടു പോകാൻ വന്ന ഒരു പിശാ ചോ? ഒരിക്കൽ പോലും നമ്മുടെ അശ്രദ്ധ കൊണ്ടോ ശുചിത്വമില്ലായ്മ കൊണ്ടോ നമ്മളിൽ ഒരാൾക്കും ഇത്തരത്തിൽ ഒരു രോഗം വന്നു കൂടാ. അതിനായ് നാം ഒരുമിച്ച് നിന്ന് പോരാടുക തന്നെ വേണം. സമൂഹത്തിലിറങ്ങി ശുചിത്വം പഠിപ്പിക്കുന്നതിന്ന് മുമ്പേ നാം ഓരോരുത്തരും നമ്മുടെ വീടും പരിസരവും വേണ്ടത്ര വൃത്തിയുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇപ്പോൾ നമ്മൾ കേട്ട് കൊണ്ടിരിക്കുന്ന ഒരു മുദ്രാവാക്യമുണ്ടല്ലോ "കൈകൾ സോപ്പുപയോഗിച്ചു കഴുകൂ " രോഗം വരുമ്പോൾ മാത്രമല്ല എല്ലായ്പ്പോഴും ഇത്തരം പ്രവൃത്തികൾ ചെയ്യാൻ നാം ഓരോരുത്തരും ശ്രമിക്കൂ ഇപ്പോൾ നാം ഓരോരുത്തരും വീട്ടിലുള്ള പച്ചക്കറികളും മറ്റും ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തത് കഴിക്കുന്നു. അത് കൊണ്ട് തന്നെ പല ചെറിയ രോഗങ്ങളും ഇന്ന് കുറഞ്ഞു വരുന്നതായി നാം കാണുന്നു. ലോക് ഡൗൺ കാലം കഴിഞ്ഞാലും അത്യാവശ്യ സാധനങ്ങളല്ലാതെ കടയിൽ നിന്നും വാങ്ങി കഴിക്കരുത്. നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളും രോഗാണുക്കളുടെ കലവറയാണ് അത് നാം മറക്കരുത്. ഈ ലോക് ഡൗൺ നമുക്കെല്ലാവർക്കും നല്ലൊരു സന്ദേശം നൽകുന്നുണ്ട്. ഇനിയുള്ള ജീവിതത്തിൽ അതെല്ലാവരും ഉപകാരപ്പെടുത്തും എന്ന പ്രതീക്ഷയോടെ,
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം