എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/നമ്മുടെ പരിസരം
നമ്മുടെ പരിസരം മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്വവുമായ അവസ്ഥയാണ് പരിസ്ഥിതി.ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നതിലൂടെ തന്നെ നമ്മളുടെ പരിസ്ഥിതിയുടെ മഹത്വം നമ്മൾക്ക് മനസിലാക്കാം. പരിസ്ഥിതിയെക്കുറിച്ച് നമ്മുടെ എല്ലാ ഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുണ്ട്.സൗരയൂദത്തിലെ ഒരേയൊരു ജൈവഘടക ഗ്രഹമായ ഭൂമിയിലാണ് നമ്മൾ എല്ലാവരും താമസിക്കുന്നത്.
എല്ലാ വിധത്തിലുമുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങിയതാണ് നമ്മുടെ പരിസ്ഥിതി.പരസ്പര ആശ്രയത്തിലൂടെയാണ് ജീവിവർഗ്ഗവും സസ്യവർഗ്ഗവും പുലരുന്നത്.ഒന്നിനും ഒറ്റക്ക് പുലരുവാൻ കഴിയില്ല.ഒരു സസ്യത്തിൻറെ നിലനിൽപ്പിനു തന്നെ മറ്റു സസ്യങ്ങളുടെയും ജീവികളുടെയും ആശ്രയം അവശ്യമാണ്. ഇങ്ങനെയുള്ള പരസ്പര ആശ്രയം പല മാറ്റങ്ങൾക്കും കാരണമാകുന്നു.ഈ മാറ്റം ഒരു പ്രതിഭാസമായി തുടരുകയും മാറ്റങ്ങളിൽ തുടർച്ച നഷ്ട്ടപെടുമ്പോൾ പരിസ്ഥിതി നാശത്തിലായി തുടങ്ങുകയും ചെയ്യുന്നു. വിശേഷ ബുദ്ധിയുള്ള മനുഷ്യൻ തന്നെ പ്രകൃതിയെ നശിപ്പിക്കുന്നു.ഇന്ന് മനുഷ്യൻ പ്രകൃതിയെ നശിപ്പിച്ച് സ്വന്തം സുഖം തേടുന്നു.അതുകൊണ്ട് തന്നെ സുനാമി, മലയിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങി ഒരുപാട് അപകടങ്ങൾ നമുക്ക് നേരിടേണ്ടി വരുന്നു. ധനത്തിനു വേണ്ടി പരിസ്ഥിതിയെ ഇന്ന് പലരൂപത്തിൽ മലിനമാക്കുന്നു.അതിൽ പെട്ടതാണ് ശബ്ദമലിനീകരണം, ജലമലിനീകരണം,വനനശീകരണം അന്തരീക്ഷമലിനീകരണം.ചിക്കൻ ഗുനിയ പോലെയുള്ള രോഗങ്ങൾ ബാധിക്കുന്നത് പരിസ്ഥിതിയിൽ വന്ന തകരാറുകൊണ്ടാണ്. മനുഷ്യൻ കൃഷിയിൽ നിന്നും കൂടുതൽ വിളവെടുക്കാൻ രാസവളങ്ങളും കീടനാശിനികളും ഉപഗോഗിച്ചു തുടങ്ങി.ഇത് മണ്ണിന്റെയും ജലത്തിന്റെയും നാശത്തിന് കാരണമാണ്. അറിഞ്ഞോ അറിയാതെയോ മനുഷ്യൻ ചെയ്യുന്ന തെറ്റുകൾ നമ്മുടെ മാതൃത്വതെയാണ് തകർക്കുന്നത്.പരിസ്ഥിയെ നമ്മൾ ഒരുമിച്ച് നിന്ന് സംരക്ഷിക്കേണ്ടതാണ്.
ശരീരത്തിലെ പ്രതിരോധശക്തി കുറയുന്നതിലൂടെ ഒരുപാട് രോഗങ്ങൾ നമ്മെളെ പിടികൂടുന്നു. രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിലൂടെ ഇതിന് പരിഹാരം കാണാൻ നമുക്ക് കഴിയും. ഇതിന് ഒരുപാട് മാർഗ്ഗങ്ങൾ നമുക്കിടയിലുണ്ട്. വെള്ളം കുടിക്കുന്നതിലൂടെ ദിവസവും മൂന്ന് ലിറ്റർ വെള്ളമെങ്കിലും നമ്മൾ കുടിച്ചിരിക്കണം കുറെയൊക്കെ രോഗങ്ങൾ തടയാൻ നമുക്ക് സാധിക്കും. കുട്ടികളിലെ രോഗപ്രതിരോധശക്തി പലവിധത്തിൽ വർദ്ധിപ്പിക്കാം. മുലപ്പാൽ കൊടുക്കേണ്ട പ്രായത്തിലുള്ള കുട്ടികൾക്ക് കഴിയുന്നതും മുലപ്പാൽ തന്നെ കൊടുക്കുക. ഏതെങ്കിലും രീതിയിലുള്ള ഭക്ഷണം അലർജി പോലെയുള്ള അസുഖങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ അത് കൊടുക്കാതിരിക്കുക. ആഹാരത്തിൽ പഴവർഗ്ഗങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക. നാരങ്ങ പോലെയുള്ള നാരടങ്ങിയ പഴങ്ങൾ കൊടുക്കുക. ഗുണകരമായ ബാക്ടീരിയകളെ ഉണ്ടാക്കുന്ന തൈര് പോലെയുള്ളവ കൊടുക്കുക. ഇത് കുട്ടികളിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ പോലെയുള്ള രോഗങ്ങളെ തടയാൻ സഹായിക്കുന്നു. ഇഞ്ചി വെളുത്തുള്ളി ചുവന്നുള്ളി എന്നിവ വൈറസ് ബാക്ടീരിയ ഫൻഗസ് മൂലമുണ്ടാകുന്ന രോഗങ്ങളെ തടയുന്നു. ദിവസ്സവും കുറച്ചു സമയമെങ്കിലും വ്യായാമം ചെയ്യുന്നതിലൂടെ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാം. ഇപ്പോൾ നമ്മുക്കിടയിൽ കണ്ടുവരുന്ന വൈറൽ അസുഖമാണ് കൊറോണ വൈറസ് മൂലമുണ്ടാകുന്ന ജലദോഷംപനി ശ്വാസകോശത്തിൽ വരുന്ന ഇൻഫെക്ഷൻ. ഇതിനെതിരെയുള്ള പ്രതിരോധം ഈ അസുഖമുള്ളവരോട് സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക കൈകൾ സോപ്പിട്ട് 20 സെക്കന്റ് കഴുകുക. രോഗമുള്ള സ്ഥലത്തേക്ക് പോകാതിരിക്കാൻ ശ്രമിക്കുക.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം