എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍/അക്ഷരവൃക്ഷം/പരിസ്ഥിതി കഥ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍/അക്ഷരവൃക്ഷം/പരിസ്ഥിതി കഥ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki A...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി കഥ

പണ്ട് പണ്ടൊരു കാട്ടിൽ ഒരു മരുണ്ടായിരുന്നു . വളരെ പൊക്കം കുറഞ്ഞ് ശരീരമൊക്കെ വളഞ്ഞിരിക്കുന്ന മരത്തെ മറ്റു മരങ്ങൾക്കൊക്കെ വളരെ പുച്ഛമായിരുന്നു . അങ്ങനെയിരിക്കെ ഒരു മരം വെട്ടുകാരൻ കാട്ടിലെത്തി നല്ല ഉയരമുള്ള മരങ്ങൾ കണ്ടപ്പോൾ അയാൾ സന്തോഷത്തോടെ പറഞ്ഞു . ഹായ് കോളടിച്ചല്ലോ ഇതെല്ലാം മുറിച്ചെടുത്താൽ നല്ല പലകകൾ കിട്ടും. പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ അയാൾ എല്ലാ മരങ്ങളും ഓരോന്നായി മഴു കൊണ്ട് വെട്ടാൻ തുടങ്ങി . മരങ്ങൾ മുറിച്ചു മുറിച്ച് മുത്തശ്ശി മരത്തിൻ്റെടുത്തെത്തി ,അയാൾ മരത്തിനെ നോക്കിപ്പറഞ്ഞു. ഹേയ് .... മരമേ നിന്നെ മുറിച്ചാൽ ഒരു ജനാലക്ക് പോലും തികയില്ല . ഇത്രയും പറഞ്ഞ് മരം വെട്ടുകാരൻ മറ്റ് മരങ്ങൾ മുറിക്കാനാരംഭിച്ചു . ഏതാനും ദിവസങ്ങൾക്കുള്ളിൽ അയാൾ എല്ലാ മരങ്ങളും മുറിച്ചു കൊണ്ടുപോയി. തന്നെ കളിയാക്കിയ മറ്റ് മരങ്ങളെപ്പറ്റി ഓർത്തപ്പോൾ മുത്തശ്ശി മരത്തിന് കരച്ചിലടക്കാൻ സാധിച്ചില്ല .

സനുഷ സുരേഷ്
2 B എ.എം.എൽ.പി.സ്കൂൾ കളത്തിങ്കൽപാറ‍‍‍ ‍‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ