എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/ബാലുവിൻ്റെ അച്ഛൻ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/ബാലുവിൻ്റെ അച്ഛൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബാലുവിൻ്റെ അച്ഛൻ

ഒരു ഗ്രാമത്തിൽ ഒരു കർഷകൻ ജീവിച്ചിരുന്നു. അയാൾക്ക് ഒരു മകൻ ഉണ്ടായിരുന്നു.ബാലു എന്നായിരുന്നു അവൻ്റെ പേര്. ചെറിയ കുട്ടിയായ ബാലുവും അവൻ്റെ അച്ഛനും കൂടി കൃഷി ചെയ്താണ് അന്നന്നേക്ക് ഉള്ള ഭക്ഷണം കണ്ടെത്തിയിരുന്നത്.

മിച്ചം വെക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം പെട്ടന്ന് ബാലുവിൻ്റെ അച്ഛൻ മരിച്ചു. അവന് ആരും ഇല്ലാതായി. എന്തു ചെയ്യണമെന്ന് അറിയാതെ അവൻ പകച്ചു നിന്നു.രണ്ട് മൂന്ന് ദിവസം അവൻ എങ്ങനെയൊക്കെയോ കഴിച്ചുകൂട്ടി. തീരെ ഗതികെട്ടപ്പോൾ അവൻ റോഡിലൂടെ ഇറങ്ങി നടന്നു. പാവം. പുറം ലോകവുമായി ബന്ധമില്ലാത്തതിനാൽ അവനെ ആർക്കും അറിയില്ലായിരുന്നു. കുറെ ദൂരo നടന്നപ്പോൾ അവൻ ഒരു ചായക്കടയിൽ കയറി.ഒരു ഗ്ലാസ്സ് വെള്ളം വാങ്ങി കുടിച്ചു. പിന്നേയും നടന്ന് നടന്ന് അവൻ വിജനമായ ഒരു സ്ഥലത്ത് എത്തി. രാത്രിയായി. വന്യമൃഗങ്ങളുടെ ശബ്ദം കേട്ടപ്പോൾ അവന് പേടി തോന്നി തുടങ്ങി. ക്ഷീണവും വിശപ്പും കാരണം അവൻ ഒരു മരച്ചുവട്ടിൽ കിടന്ന് ഉറങ്ങി.നേരം പുലർന്നു.പക്ഷേ അവന് എണീക്കാൻ പോലും കഴിയുമായിരുന്നില്ല. സഹായത്തിനായി അവൻ നാലുപാടും നോക്കി .അവിടെങ്ങും ആരും ഉണ്ടായിരുന്നില്ല. പച്ചിലകൾ കടിച്ചു പറിച്ച് തിന്ന് അവൻ വിശപ്പടക്കി. കുറച്ചു ദിവസം അങ്ങനെയും കഴിച്ചുകൂട്ടി. ഒരിറ്റുവെള്ളത്തിനായി അവൻ കൊതിച്ചു.അങ്ങനെയിരിക്കെ ഒരു വൃദ്ധൻ ആ വഴി നടന്നുവരികയും അയാൾ ബാലുവിനെ കാണുകയും ചെയ്തു. അവൻ്റെ കിടപ്പ് കണ്ട് അയാൾക്ക് അവനോട് സഹതാപം തോന്നി. എല്ലാ പ്രതീക്ഷകളും തകർന്ന് കിടന്നിരുന്ന അവൻ്റെ ദേഹത്ത് ഒരു നനുത്ത സ്പർശമേറ്റപ്പോൾ അവൻ മെല്ലെ കണ്ണുകൾ തുറന്നു. അവശനായിരുന്ന ബാലുവിന് അയാൾ തൻ്റെ കയ്യിൽ ഉണ്ടായിരുന്ന റൊട്ടിയും വെള്ളവും നീട്ടി..കണ്ണ് തുറന്നു നോക്കിയ ബാലുവിന് തൻ്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ അച്ഛനെ ഓർമ്മ വന്നു. അവൻ സാവധാനം അത് വാങ്ങി കഴിച്ചു. അങ്ങ് എൻ്റെ ദൈവമാണെന്നും ഇവിടേക്ക് ഇപ്പോൾ വന്നില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ കിടന്ന് മരിച്ചു പോകുമായിരുന്നു എന്നും പറഞ്ഞവൻ കരഞ്ഞു.അവൻ്റെ കഥകൾ കേട്ട അയാൾ അവനെ കൂടെ കൂട്ടി. അങ്ങനെ അച്ഛൻ മരിച്ച ശേഷം അതേ സ്ഥാനത്ത് ഒരു അച്ഛനെ കിട്ടിയ സന്തോഷത്തിൽ ബാലു അയാളൊടൊപ്പം നടന്നു നീങ്ങി...

ഫാത്തിമ റബി
3 B എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ