എ.എം.എൽ.പി.എസ് കണ്ടന്നൂർ/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ് കണ്ടന്നൂർ/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വവും ആരോഗ്യവും

   മ്മുടെ കൊച്ചു കേരളത്തിൽ വസിക്കുന്ന രണ്ടു കുട്ടുകാരികളായിരുന്നു ശാലിയും മീനുവും. വീട്ടിലെ മുതിർന്നവർ പറയുന്നതനുസരിക്കാതെ ശീലമാക്കി എന്നാൽ ശാലി വീട്ടിലുണ്ടാക്കിയ പോഷകസമൃദമായ ഭക്ഷണം മാത്രമെ കഴിക്കാറുള്ളൂ. രണ്ടു പേരും പഠിക്കാൻ നല്ല മിടുക്കരായിരുന്നു.പത്താം ക്ലാസിൽ നല്ല മാർക്ക് വാങ്ങി പാസ്സായ രണ്ടു പേരും നല്ല ജോലി നേടാൻ ശ്രമിച്ചു.ഒരു ദിവസം ശാലി നഗരത്തിലേക്ക് താമസം മാറ്റിയ മീനുവിനെ കണ്ടു അവർ ആകെ ക്ഷീണിതരായിരുന്നു കാരണംഅന്വേഷിച്ചപ്പോൾ അവൾപറഞ്ഞു അവൾക്ക് ശ്വാസകോശത്തിന് ഒരു അസുഖം വന്നിരുന്നു എന്നും" അതിൻ്റെ കൂടെ തന്നെ ഒരു പകർച്ചവ്യാധിയും പിടിപ്പെട്ടു.ഇപ്പോൾ എല്ലാം ഭേദമായി അവൾ പറഞ്ഞു. ഞാൻ വീണ്ടും എൻ്റെ ഗ്രാമത്തിലേക്ക് തിരിച്ച് താമസം മാറുകയാണ് കാരണം മലിനീകരിക്കപെട്ട നഗരത്തിലെ പരിസ്ഥിതിയും ഫാസ്റ്റ്ഫുഡ് ഭക്ഷണവും തിരക്കുള്ള ജീവിതത്തിലെ ശുചിത്വമില്ലായ്മയുമാണ് അവളെ രോഗത്തിലേക്ക് നയിച്ചത്.എന്നാൽ ശാലി സുന്ദരമായ ഗ്രാമത്തിൽ പോഷക സമൃദ്ധമായ പച്ചക്കറികളും കഴിച്ച് ശിചിത്വം പാലിച്ച് ജീവിക്കുന്നതുകൊണ്ട് അവളുടെ ജീവിതം സന്തോഷ പൂർണ്ണമായത് .

   അതുകൊണ്ടാണ് മുതിർന്നവർ നമ്മളോട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറയുന്നത് മലിനീകരക്കപ്പെടാത്ത അന്തരീക്ഷവും വിഷ മയമല്ലാത്ത ഭക്ഷണ സാധനങ്ങളും നല്ല ശുചിത്വ ബോധവും ഉണ്ടെങ്കിലെ നമ്മുടെ ജീവിതം ആരോഗ്യ പൂർണ്ണമാവും.

നയനിക. ജെ.വി
3 എ.എം.എൽ.പി.എസ് കണ്ടന്നൂർ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം