എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/അക്ഷരവൃക്ഷം/ചെറുക്കാ൦ ഈ മഹാമാരിയെ
ചെറുക്കാം ഈ മഹാമാരിയെ
മനുഷ്യൻ ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഈ മഹാവ്യാധിയെ കൊറോണ എന്ന് സംബോധന ചെയ്യാം.ചൈനയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്.കൊറോണ വൈറസ് ഇന്ന് ലോക രാജ്യങ്ങളിലെ എണ്ണമറ്റ ജീവനെടുത്തു.എവിടെ നോക്കിയാലും മരണഭയം മൂലം ജീവിക്കുന്ന മനുഷ്യ മുഖങ്ങൾ. ആരോഗ്യ പ്രവർത്തകർ ആരെ രക്ഷിക്കുമെന്ന തത്രപ്പാടിൽ ഓടി നടക്കുന്നു.മൃതദേഹങ്ങൾ മറവു ചെയ്യാൻ പോലും സ്ഥലമില്ലാതെ എല്ലാവരെയും ഒന്നിച്ച് അടക്കം ചെയ്യുന്നു. ഇവിടെ എല്ലാവരും ഒന്നാണ്. ജാതിയില്ല മതമില്ല. എവിടെയൊക്കെയോ നിന്നെത്തിയവർ എല്ലാവരും ഒറ്റക്കുഴിമാടത്തിൽ ഉറങ്ങുന്നു.നമ്മുടെ സർക്കാർ ഒരു പാട് മുൻ കരുതൽ എടുത്തത് മൂലം ലോക രാജ്യങ്ങളെ അപേക്ഷിച്ച് മരണ സംഖ്യ കുറക്കാൻ കഴിഞ്ഞു. ഈ കരുതൽ മറ്റു രാജ്യങ്ങൾക്ക് മാതൃകയാക്കാം. അവിടത്തെ മരണ സംഖ്യ കുറക്കാൻ ശ്രമിക്കാം. സർക്കാർ ഇന്ന് ഒരു പാട് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ ഇരുന്നു കൊണ്ട് ഈ രോഗത്തെ തുടച്ചുനീക്കാം. സാമൂഹിക അകലം പാലിച്ചു കൊണ്ട് നമ്മുടെ ജന്മ നാടിനെ രക്ഷിയ്ക്കാം. ഇത് നമ്മുടെ കടമയാണ്. നമ്മൾ നമ്മുടെ വീട്ടിലിരുന്നു കൊണ്ട് മൺമറഞ്ഞു പോയവർക്കും അതുപോലെ തന്നെ രോഗികളായവർക്കും ദൈവ തുല്യരായ അരോഗ്യ പ്രവർത്തകർക്കും നീതി പാലകന്മാർക്കും വേണ്ടി പ്രാർത്ഥിയ്ക്കാം. ഇതാവട്ടെ നമ്മുടെ ഇനിയുള്ള ലക്ഷ്യം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ