എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/വല്ലാത്തൊരു കാലം

00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/വല്ലാത്തൊരു കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വല്ലാത്തൊരു കാലം

ഹെന്റമ്മോ.. ! എന്തൊരു കാലമാണിത്. ഈ കൊറോണ കാലം.  ആദ്യമായി ഇതിനെ കുറിച്ച് കേട്ടപ്പോൾ അത്ര കാര്യമാക്കിയില്ല. പിന്നല്ലേ മനസ്സിലായത് കൊറോണ വിചാരിച്ച പോലെയല്ല, ആളു ഭീകരനാണ്.  എവിടേക്കും പോവാൻ പറ്റില്ല, പുറത്തിറങ്ങി കളിക്കാൻ പറ്റില്ല, കുട്ടുകാരെ കാണാൻ പോകാൻ പറ്റില്ല, ഇങ്ങനെ എന്തെല്ലാം നിയമങ്ങൾ ഈ കൊറോണ വന്നപ്പോൾ.  കുട്ടികളായ ഞങ്ങൾക്ക് ഇതൊന്നും സഹിക്കാൻ കഴിയുന്നില്ലാട്ടോ...  വീട്ടിനുള്ളിൽ ഇരുന്ന് കളിച്ചത് മതിയായി.  ക്രിക്കറ്റും ഫുട്ബോളും അങ്ങനെ ഞങ്ങൾ കൂട്ടം കൂടി കളിക്കുന്ന എന്തെല്ലാം കളികൾ, എല്ലാം നീ ഒറ്റൊരുത്തൻ കാരണം ഇല്ലാതായില്ലേ, ഈ അവധിക്കാലം ഞങ്ങളെ വീട്ടിനുള്ളിൽ തളച്ചില്ലേ  കൊറോണാ,  എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു. എന്റെ 4 A  യിലെ കുട്ടുകാരെ  ഇനി കാണാൻ പറ്റുമോ?  ഇനി ഒരു ഒത്തു കൂടൽ ഉണ്ടാവുമോ ....?


പുറത്തു പോയി വരുമ്പോൾ കൈ നല്ലവണ്ണം സോപ്പ് ഉപയോഗിച്ച് കഴുകുക, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക, അങ്ങനെ കൊറോണയെന്ന  ഈ മാരക വൈറസിനെ നമ്മുടെ ലോകത്തു നിന്ന് തുരത്താം 

അൻഫാസ് ലാക്കൽ
4 A എ എം എൽ പി സ്കൂൾ തോട്ടശ്ശേരിയറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം