എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ കൊറോണ ഇത്ര ഭയങ്കരനോ

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ കൊറോണ ഇത്ര ഭയങ്കരനോ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksha...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഇത്ര ഭയങ്കരനോ !

എങ്ങാണ്ടോ ഇവിടെയോ നിന്നോ ഒരു കൊറോണ രോഗം വന്നു. ആളുകൾ മരിച്ചു വീഴുന്നു. ആരോ വാട്സാപ്പിൽ അയച്ച മെസ്സേജ് വായിച്ചു കുഞ്ഞിമ്മു അടുത്ത ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുത്തു. അല്ലാതെ കൂടുതൽ ഒന്നും ചിന്തിച്ചില്ല അടുത്ത ദിവസം ക്ലാസ്സിൽ ചെന്നപ്പോൾ കൊറോണയെപ്പറ്റി കുട്ടികൾ സംസാരിക്കുന്നു. അതും അവൾ കാര്യമാക്കിയില്ല. പിന്നെ പിന്നെ വീട്ടിലായാലും വിദ്യാലത്തിലായാലും എല്ലാവരുടെയും സംസാരം കൊറോണ യെ കുറിച്ചായി. അങ്ങനെ ഒരു ദിവസം സ്കൂളിൽ അസ്സംബ്ലി വിളിച്ചു ചേർന്നു. രോഗത്തെ കുറിച്ചും നാം പാലിക്കേണ്ട കാര്യത്തെ കുറിച്ചും അദ്ധ്യാപകർ പറഞ്ഞത് കേട്ടപ്പോൾ കുഞ്ഞി മ്മുവിന്റെ ഉള്ളിലും കൊറോണ യെ കുറിച്ച് ഒരു രൂപം വന്നു തുടങ്ങി. തൊട്ടടുത്ത ദിവസം സ്കൂൾ അവധി പ്രഖ്യാപിച്ചതും തുടർന്ന് വന്ന ജനതാ കർഫ്യൂ, ലോക്ക് ഡൌൺ എന്നിവ യെല്ലാം കൂടിയാ യ പ്പോൾ അവൾ മൂക്കത്തു വിരൽ വച്ചു പറഞ്ഞു,, ഈ കൊറോണ ഇത്ര ഭയങ്കരനോ !

കെൻസാ പി
5.എ എ.എം.എൽ.പി സ്കൂൾ ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ