എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/അക്ഷരവൃക്ഷം/ലോക്ഡൗണിലെ കൃഷിക്കാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/അക്ഷരവൃക്ഷം/ലോക്ഡൗണിലെ കൃഷിക്കാരൻ" സം‌രക്ഷിച്ചിരിക്കുന്ന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ഡൗണിലെ കൃഷിക്കാരൻ


ഒരിക്കൽ ഒരിടത്ത് രാമു എന്ന് പേരുള്ള ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു.ഒരു ജോലിയും ചെയ്യാതെ പുറത്തു കറങ്ങി നടക്കാനായിരുന്നു അവനിഷ്ടം.ഒരു ദിവസം പോലുംവീട്ടിലിരിക്കാറില്ല.ഒരു ജോലിയും ചെയ്യുകയുമില്ല. അങ്ങനെ ഇരിക്കെയാണ് ചൈനയിൽ നിന്ന് കൊറോണ എത്തിയത് .അതുകൊണ്ട് സുരക്ഷിതത്വത്തിന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.അത് രാമുവിനെ വല്ലാതെ ബാധിച്ചു .അവന് സന്തോഷം നഷ്ടപ്പെട്ടു.അവൻ വീട്ടിലിരുന്ന് വല്ലാതെ ബോറടിച്ചു.അവൻ മുറ്റത്തിറങ്ങി നടന്നു.അപ്പോഴാണ് അമ്മ നട്ട ചെടിനിറയെ പൂക്കൾ വിരിഞ്ഞു നില്കുന്നത് അവൻറെ ശ്രദ്ധയിൽ പെട്ടത് .അവന് കൗതുകം തോന്നി .ഞാനിതുവരെ ഈ ചെടിയൊന്നും കണ്ടിട്ടില്ലല്ലോ അവൻ ചുറ്റ്പാടും നിരീക്ഷിക്കാൻ തുടങ്ങി.അപ്പോഴാണവൻ തൊട്ടടുത്തുള്ള പപ്പായ മരവും മുരിങ്ങയും മുളച്ചു നിൽക്കുന്ന ചീരയും കണ്ടത്.അവൻ ചിന്തിച്ചു.വീട്ട് ജോലിക്കിടയിൽ 'അമ്മ എപ്പോഴാണ് ഇതൊക്കെ നട്ടത്?'.എന്തെങ്കിലും നട്ട് വളർത്താൻ അവന് ആഗ്രഹം തോന്നി.അനിയൻ സ്കൂളിൽ നിന്ന് കൊണ്ട് വന്ന വിത്തിന്റെ പാക്കറ്റ് അപ്പോഴാണ് അവന് ഓർമ്മ വന്നത്.അവൻ അതെടുത്തു കൊണ്ടുവന്നു മുറ്റത്തിന്റെ സൈഡിലായി നാട്ടു.ദിവസവും നനക്കാൻ തുടങ്ങി .ഓരോദിവസത്തേയും വളർച്ച അവൻ നോക്കി കണ്ടു.അത് അവന്റെ മനസ്സിന് ഇതുവരെ ഇല്ലാതിരുന്ന സന്തോഷം നൽകി.അങ്ങനെ അവയെ പരിപാലിച്ചു അവൻ അതിൽ ആനന്ദം കണ്ടെത്തി.ലോക്ക് ഡൗൺ കഴിഞ്ഞെങ്കിലും അവൻ ഈ ജോലി തുടർന്നു.അങ്ങനെ അവനൊരു കർഷകനായി മാറി.


ഹന്ന.കെ
3 B എ.എം.എൽ.പി.എസ് .മറ്റത്തൂർ നോർത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ