എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ രോഗവും പ്രതിരോധമാർഗങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ രോഗവും പ്രതിരോധമാർഗങ്ങളും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki A...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗവും പ്രതിരോധമാർഗങ്ങളും
ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗാണുക്കൾ മൂലം മനുഷ്യനിൽ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ആണ് രോഗങ്ങൾ. ചെറിയ പനി മുതൽ ഇന്ന് ലോകം നേരിടുന്ന കൊറോണ വരെ ഇതിൽ ഉൾപ്പെടുന്നു.

ഈ രോഗങ്ങളെ പ്രതിരോധിക്കുക എന്നത് ഒരു ശ്രമകരമായ ജോലി ആണ്. വ്യക്തിശുചിത്വം, പരിസര ശുചിത്വം, സാമൂഹിക ശുചിത്വം, തുടങ്ങി മരുന്നുകൾ വരെ രോഗത്തെ പ്രതിരോധിക്കാൻ നാം ഉപയോഗിക്കുന്നു. ഇന്ന് കൊറോണയെ നേരിടുന്നത് പോലും നമ്മൾ വളരെ മികച്ച പ്രതിരോധ മാർഗങ്ങളാണ് നാം സ്വീകരിക്കുന്നത്. ലോകത്തിൽ കൊറോണയെ വളരെ മികച്ച രീതിയിൽ നേരിടുന്ന സംസ്ഥാനം ആണ് നമ്മുടെ കേരളം. അതിനായ് സർക്കാർ പല മികച്ച രീതികളും സ്വീകരിക്കുന്നു. അവ താഴെ പറയുന്നവയാണ്... കേരളം അടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ ഇന്ന് lockdownil ആണ്. ഇതു മൂലം എല്ലാവരും വീട്ടിൽ തന്നെ നിൽക്കുന്നു.. രോഗ വ്യാപനം തടയാൻ സാധിക്കുന്നു. അവശ്യമായ കാര്യങ്ങൾക്ക് പുറത്തു ഇറങ്ങുന്നവരു പോലും മാസ്ക് ധരിച്ചുകൊണ്ടാണ് പുറത്ത് ഇറങ്ങുന്നത്. കൂടാതെ ഇടയ്ക്കിടയ്ക്ക് കൈ കഴുകുന്നത് വഴിയും രോഗവ്യാപനം തടയാൻ സാധിക്കുന്നു. സമ്പന്ന രാജ്യങ്ങളായ അമേരിക്കയും ബ്രിട്ടനും പോലും ഈ രോഗത്തെ തടയാൻ സാധികാതെ വരുമ്പോൾ നമ്മുടെ കേരളം വളരെ മികച്ച രീതിയിൽ തടയുന്നു.


സൗഗന്ധ്.ടി.വി
5 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം