ഉള്ളടക്കത്തിലേക്ക് പോവുക

എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കൊഴിഞ്ഞ പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കൊഴിഞ്ഞ പൂക്കൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊഴിഞ്ഞ പൂക്കൾ

ഒരു നല്ല നാളെ വരുമെന്ന്
കൊതിക്കുന്നു മണ്ണും വിണ്ണും
ഒഴുകുവാൻ കഴിയും ആർത്തിരമ്പി
കൊതിക്കുന്നു തോടും പുഴയുമെല്ലാം
പൂക്കാൻ കഴിയാത്ത തെൻ കുറ്റമെന്ന്
പറയരുതാരുമെന്നോതി ചെടികളും
കിളയ്ക്കുമ്പോൾ പുളയ്ക്കുന്ന മണ്ണിരകൾ
എവിടെപ്പോയൊളിച്ചെന്നാർക്കറിയാം
കൊന്നൊടുക്കിയതല്ലേ നിങ്ങൾ
എൻ മണ്ണിൽ വിഷ തുള്ളി തൂവിയിട്ട്
മാറിപ്പോയി പരിസരമെന്നോർക്കുമ്പോൾ
മാറ്റിയതാരെ ന്ന് ചിന്തിച്ചിടേണം
നാശത്തിനു കാരണം നിങ്ങൾ തന്നെ
നശിച്ച ഭൂമിയെ ന്നെന്നെ പഴിച്ചിടേണ്ട
ഒളിച്ചിരിക്കും മഹാമാരി കൂട്ടത്തെ
ക്ഷണി പ്പതും നിങ്ങൾ തന്നെ
അവസാന മല്ലിതൊന്നും തുടക്കമാണെ
സാമ്പിൾ വെടിക്കെട്ടു മാത്രമാണെ
പരിസ്ഥിതി സ്ഥിതിയോടെ വച്ചു വെന്നാൽ
ഞങ്ങളാം നാമ്പുകൾ പുഷ്പിച്ചിടാം

ഹരി നന്ദ് വി എം
6 ഇല്ല എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത