എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസിൻറെ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസിൻറെ ആത്മകഥ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസിൻറെ ആത്മകഥ

പ്രിയപ്പെട്ട കൂട്ടുകാരെ ഞാൻ കൊറോണ വൈറസ്.ആളുകൾ എന്നെ വിളിക്കുന്ന പേര് കോവിഡ്-19 എന്നാണ്.ഞാൻ ആദ്യമായി വന്നത് ചൈനയിൽ നിന്നാണ്.ആളുകൾക്ക് എന്നെ കാണാൻ കഴിയാത്തതുകൊണ്ട് ഞാൻ പല ആളുകളുടെയും ദേഹത്ത് പറ്റിപ്പിടിച്ച് അവരെ മരണത്തിലേക്ക് താഴ്ത്തുന്നു.ഡോക്ടർമാരുടെ ദേഹത്ത്‌ പറ്റിപിടിക്കാതിരിക്കാൻ കുറെ വസ്ത്രങ്ങളും മാസ്കും ധരിച്ചതുകാരണം അവരുടെ ദേഹത്ത് കയറാൻ കഴിയുകയില്ല എനിക്ക്.ചില ആളുകളിൽ ഞാൻ കയറിയിട്ടുണ്ട് .പക്ഷെ അവരെ ഡോക്ടർമാർ ചികിത്സിച്ചു രോഗം മാറ്റിയിട്ടുണ്ട്.എന്നാൽ എന്നിൽ നിന്നും രക്ഷനേടാൻ ചില സർക്കാർ നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട് 1.സോപ്പും വെള്ളവും ഉപയോഗിച്ച് കൈ നന്നായി കഴുകുക 2.മാസ്ക് ധരിക്കുക. 3.യാത്രകൾ ഒഴിവാക്കുക. 4.ആഘോഷങ്ങൾ ഒഴിവാക്കുക. 5.തിരക്കുള്ള സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക. 6.ആരും പുറത്തിറങ്ങരുത് വീട്ടിൽ തന്നെ ഇരിക്കുക. ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ എൻറെ പ്രിയ കൂട്ടുകാരോട് വിടപറയുന്നു

അനുഷ്ക കെ
3 C എ. എസ്. ബി. എസ് മഞ്ഞളൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം