Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു പാഠം
കൊറോണ - നീ ഞങ്ങളെ പലതും പഠിപ്പിച്ചു......... എന്നാൽ ഒരു ഗുരു സ്ഥാനം നിനക്ക് ഞങ്ങൾ കല്പിച്ചു തരില്ല. സർക്കാരും ലോക ആരോഗ്യ സംഘടനയും പറഞ്ഞതിന്റെ പരിധിക്കും അപ്പുറം ആണ് നിന്റെ സ്ഥാനം. ഒരുപാട് പേർ ലോകത്ത് നിന്നും മാറ്റപ്പെട്ടു . പലർക്കും രോഗം വന്നു. രോഗം ഉള്ളവരും ഇല്ലാത്തവരും ഒരു പോലെ ആയി. ഇപ്പോൾ ലോകത്തിൽ രോഗിയും രോഗം ഇല്ലാത്തവരും എന്ന അവസ്‌ഥ. സമ്പന്ന രാജ്യം, ദരിദ്ര രാജ്യം എന്നില്ല. വിശപ്പ് എല്ലാവർക്കും ഒരു പോലെ. ബ്രാൻഡ് പ്രേമത്തിൽ കണ്ട കീറ്റ തുണികൾ വാങ്ങി കൂട്ടി. ഇപ്പോൾ ഒന്നോ രണ്ടോ ജോഡികൾ ഉണ്ടെങ്കിൽ അധികം. ഔട്ടിങ്, ഗെറ്റ് ടുഗെതർ എല്ലാം എന്താണെന്നു പോലും മറന്നു. സ്വന്തം വീടിന്റെ പുറത്തേക്ക് ഇറങ്ങണം എങ്കിൽ വായും മൂടി കള്ളനെ പോലെ ഇറങ്ങണം. അയല്പക്കത്ത് ഉള്ളവരെ കണ്ടാൽ തന്നെ ഭാഗ്യം. പത്തു കാശ് വരാൻ തുടങ്ങിയപ്പോൾ ഓടിക്കാൻ അറിയില്ലെങ്കിലും ലക്ഷങ്ങൾ വില ഉള്ള വണ്ടി വാങ്ങിയത് ലോക മണ്ടത്തരം ആയി. ആരാധനാലയങ്ങളിൽ പോകുന്നത് ദൈവത്തെക്കാൾ വലിയ "ഞാൻ "എന്ന പ്രതിഷ്ഠയെ പ്രദർശനം നടത്താൻ ആയിരുന്നു.
ഒരു മനുഷ്യൻ കഴിക്കുന്ന പരിധി നോക്കാതെ വിവാഹങ്ങൾക്ക് ധൂർത്ത് നടത്തി എത്രയോ പേർക്കുള്ള ഭക്ഷണം ചപ്പും ചവറും ആക്കി,പരിസ്ഥിതിയെ മലിനമാക്കി, അതിന്റെ ഫലമോ രോഗങ്ങൾ വർദ്ധിചു. കടം വാങ്ങിയും പണയം വച്ചും ഉണ്ടാക്കിയ പണം മുഴുവൻ ധൂർത്തടിച്ചു . വെള്ളപ്പൊക്കത്തിന് അവധി നൽകാനുള്ള പദവി മാത്രമല്ല കളക്ടറക്കുള്ളത് എന്നും , അതിലൊക്കെ ഉപരിയാണ് ആണ് ആ പദവിക്കുള്ളതെന്നും കുട്ടികൾ ഉൾപ്പെടെ പഠിച്ചു. ബന്ധം എന്നതിന് ഉള്ള അളവ് കോൽ പണം എന്ന് കരുതി. എത്രയോ പേരെ നമ്മളും, അവർ നമ്മെയും അകറ്റി. കോടികൾ മുടക്കി കെട്ടി പൊക്കിയ സകല ആരാധന ആലയങ്ങളും ഇന്ന് അടഞ്ഞു കിടക്കുന്നു.
ലോകത്തിലെ ഏത് കോണിൽ നിന്നും ശത്രുവിനെ ഇല്ലാതാക്കാൻ പറ്റുന്ന വെടി കോപ്പുകൾ എല്ലാം പണ്ടിക ശാലയിൽ കിടക്കുന്നു. ഒരു കുഗ്രാമത്തിലെ ഗതി കെട്ടവന്റെ പുരക്കുള്ളിലെ കാര്യം വരെ കാണാൻ പറ്റുന്ന ഉപഗ്രഹങ്ങളും, ചാരന്മാരും ഉണ്ടായിട്ടും ഒരു കീടാണു കടന്നു വന്നത് ആരും കണ്ടില്ല. ഒന്നോ രണ്ടോ പേർക്കായി കെട്ടിയ വീടുകളിൽ പാർക്കാൻ ആരും ഇല്ല. കാലം കടന്നു പോകും. സ്വന്തം രാജ്യത്തെ പലതും എന്നും കുറ്റവും കുറവും ഉള്ളതായിരുന്നു. രണ്ടക്ഷരം പഠിക്കാൻ കടം മേടിച്ചു, ബന്ധു മിത്രങ്ങൾ മൂലം ചെന്നിടത്ത് ഒരു പനി വന്നാൽ മരുന്ന് പോലും നമ്മുടെ രാജ്യത്തു നിന്നാണ് വരുന്നത് എന്ന് ഇപ്പോൾ മനസിലായി.നമ്മൾക്ക് നമ്മുടെ രാജ്യത്തിനു വേണ്ടി,പ്രകൃതി സംരക്ഷണത്തിന് വേണ്ടി പോരാടാം... അതാണ് നമ്മെ ഈ മഹാമാരികൾ പഠിപ്പിക്കുന്നത്
നമ്മുടെ മഹത്വം നാം മനസിലാക്കണം. കൊറോണ.... കോവിഡ് 19....നീ ഒന്നും അല്ലാതെ ഇന്നോ നാളെയോ ആകും.ഞങ്ങൾ പ്രതിരോധിക്കും..... ഏതു മഹാമാരിയെയും..... നല്ലൊരു നാളെക്കായി നമ്മൾക്ക് കാത്തിരിക്കാം....
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|